അമൃത്സർ: പഞ്ചാബില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ജനങ്ങളാണ് തീരുമാനിക്കുകയെന്ന് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്ജ്യോത് സിംഗ് സിദ്ദു. മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരാണെന്ന് ഹൈക്കമാന്‍ഡ് ഇനിയും പ്രഖ്യാപിച്ചിട്ടില്ലെന്ന കോണ്‍ഗ്രസ് നേതാവ് സുനില്‍ ജാഗ്ഗറിന്റെ പ്രസ്താവനക്ക് മറുപടി ആയാണ് സിദ്ദുവിന്റെ പ്രതികരണം
“ആരാണ് അടുത്ത മുഖ്യമന്ത്രിയെന്ന് പഞ്ചാബിലെ ജനങ്ങള്‍ തീരുമാനിക്കും. ഹൈക്കമാന്‍ഡാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്ന് നിങ്ങളോട് ആരുപറഞ്ഞു’ -സിദ്ദു ചോദിച്ചു. ഏത് പാര്‍ട്ടിയില്‍നിന്നാണ് മൽസരിക്കുകയെന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ‘പഞ്ചാബ് ആരുടെയും സ്വകാര്യസ്വത്തല്ല. പഞ്ചാബില്നിന്നുതന്നെ മൽസരിക്കും’ എന്നായിരുന്നു സിദ്ദുവിന്റെ മറുപടി.
പഞ്ചാബില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷവും സിദ്ദുവും കോണ്‍ഗ്രസ് നേതാക്കളും തമ്മിലുള്ള തമ്മിലടിക്ക് ശമനമില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Read also: മന്ത്രിസ്ഥാനം മാത്രമാണ് രാജിവച്ചത്, സമാജ്വാദി പാർട്ടിയിൽ ചേർന്നിട്ടില്ല; എസ്പി മൗര്യ