കൊൽക്കത്ത: പത്മശ്രീ പുരസ്കാരം നിരസിച്ച് ബംഗാള്‍ സംഗീതജ്ഞ സന്ധ്യ മുഖര്‍ജി. അവാര്‍ഡ് പ്രഖ്യാപിക്കുന്നതിന് മുന്‍പ് കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് ഇത് നിരസിക്കുന്ന വിവരം അറിയിച്ചിരുന്നെന്ന് സന്ധ്യ മുഖര്‍ജിയുടെ മകള്‍ സൗമി സെന്‍ഗുപ്ത പറഞ്ഞു. പതിറ്റാണ്ടുകളായി ബംഗാളി സംഗീത രംഗത്തുള്ള അമ്മയ്ക്ക് 90ആം വയസില്‍ പുരസ്കാരം നല്‍കുന്നത് അനാദരവാണെന്നും മകള്‍ കൂട്ടിച്ചേര്‍ത്തു.
ഭാരതത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ പരമോന്നത പുരസ്കാരമായ പത്മ പുരസ്കാരം നിരസിക്കുന്ന ബംഗാളില്‍ നിന്നുള്ള രണ്ടാമത്തെ വ്യക്തിയാണ് സന്ധ്യ മുഖര്‍ജി. ഇന്നലെ പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയും പുരസ്കാരം നിരസിച്ചിരുന്നു. തന്നോട് ആലോചിക്കാതെയാണ് തീരുമാനം എടുത്തതെന്നും അതിനാല്‍ പുരസ്കാരം നിരസിക്കുന്നു എന്നുമായിരുന്നു ബുദ്ധദേബിന്റെ പ്രതികരണം.
Read Also: ദിലീപ് അടക്കമുള്ള പ്രതികളുടെ കസ്റ്റഡി; ക്രൈം ബ്രാഞ്ച് അപേക്ഷ നാളെ സമർപ്പിക്കും