പത്‌മ പുരസ്‌കാരം നിരസിച്ച് ബംഗാൾ സംഗീതജ്‌ഞ സന്ധ്യ മുഖർജി

By Staff Reporter, Malabar News
sandhya-mukharjee
Ajwa Travels

കൊൽക്കത്ത: പത്‌മശ്രീ പുരസ്‌കാരം നിരസിച്ച് ബംഗാള്‍ സംഗീതജ്‌ഞ സന്ധ്യ മുഖര്‍ജി. അവാര്‍ഡ് പ്രഖ്യാപിക്കുന്നതിന് മുന്‍പ് കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്‌ഥരോട് ഇത് നിരസിക്കുന്ന വിവരം അറിയിച്ചിരുന്നെന്ന് സന്ധ്യ മുഖര്‍ജിയുടെ മകള്‍ സൗമി സെന്‍ഗുപ്‌ത പറഞ്ഞു. പതിറ്റാണ്ടുകളായി ബംഗാളി സംഗീത രംഗത്തുള്ള അമ്മയ്‌ക്ക് 90ആം വയസില്‍ പുരസ്‌കാരം നല്‍കുന്നത് അനാദരവാണെന്നും മകള്‍ കൂട്ടിച്ചേര്‍ത്തു.

ഭാരതത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ പരമോന്നത പുരസ്‌കാരമായ പത്‌മ പുരസ്‌കാരം നിരസിക്കുന്ന ബംഗാളില്‍ നിന്നുള്ള രണ്ടാമത്തെ വ്യക്‌തിയാണ് സന്ധ്യ മുഖര്‍ജി. ഇന്നലെ പശ്‌ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയും പുരസ്‌കാരം നിരസിച്ചിരുന്നു. തന്നോട് ആലോചിക്കാതെയാണ് തീരുമാനം എടുത്തതെന്നും അതിനാല്‍ പുരസ്‌കാരം നിരസിക്കുന്നു എന്നുമായിരുന്നു ബുദ്ധദേബിന്റെ പ്രതികരണം.

Read Also: ദിലീപ് അടക്കമുള്ള പ്രതികളുടെ കസ്‌റ്റഡി; ക്രൈം ബ്രാഞ്ച് അപേക്ഷ നാളെ സമർപ്പിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE