ഷാർജ: കാസർഗോഡ് ജില്ലക്കാരായ പ്രവാസികളുടെ വിപുലമായ സംഗമത്തിന് സമാപനം. കെഎംസിസിയുടെ കാസർഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടി, നാല് ദിവസങ്ങളിലെ വ്യത്യസ്ത പരിപാടികളോടെയാണ് അവസാനിച്ചത്.
ഷാർജ ഇന്ത്യൻ അസോസിയേഷൻ ഓഡിറ്റോറിയത്തിൽ തബാസ്ക്കോ ഡെവലപ്പേഴ്സ് എംഡി ബഷീർ മാളികയിൽ ‘കാസ്രോഡ് ഫെസ്റ്റ്’ ലോഗോ മുദ്രണം ചെയ്ത ഭീമൻ കേക്ക് മുറിച്ചാണ് സമാപനദിന പരിപാടികൾക്ക് തുടക്കം കുറിച്ചത്.
കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച വിവിധ മൽസരങ്ങൾ, ഷാർജ ഉദുമ മണ്ഡലം കമ്മിറ്റി ഒരുക്കിയ ചരിത്ര ചിത്ര പ്രദർശനം, കാസർഗോഡ് മണ്ഡലം ഒരുക്കിയ അപൂർവ നാണയ പ്രദർശനം, തൃക്കരിപ്പൂർ, കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റികളുടെ വിഭവങ്ങൾ നിരത്തിയ തട്ടുകടകൾ എന്നിങ്ങനെ പലതുകൊണ്ടും ആഘോഷമാക്കിയാണ് ‘കാസ്രോഡ് ഫെസ്റ്റ്’ സമാപിച്ചത്.
പൊതു സമ്മേളനം മുസ്ലിം ലീഗ് കാസർഗോഡ് ജില്ലാ പ്രസിഡണ്ട് ടിഇ അബ്ദുല്ല ഉൽഘാടനം നിർവഹിച്ചു. ഗ്ളോബൽ കാസർഗോഡിയൻ പുരസ്കാരം കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (കിയാൽ) ഡയറക്ടറും കാസർഗോഡ് തെരുവത്ത് സ്വദേശിയുമായ അബ്ദുൽ ഖാദർ മുഹമ്മദ് തെരുവത്തിന് എൻഎ നെല്ലിക്കുന്ന് എംഎൽഎ സമ്മാനിച്ചു. അബ്ദുൽ ഖാദറിന് വേണ്ടി മകൻ അബ്ദുൽ വഹാബാണ് സ്റ്റേജിൽ എത്തിയത്.
ജില്ലക്ക് അഭിമാനകരമായ രീതിയിൽ വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച ഹൃദ്രോഗ വിദഗ്ധൻ ഡോ. മൂസക്കുഞ്ഞി, അബ്ദുൽ ലത്തീഫ് ഉപ്പള എന്നിവർക്ക് ചെർക്കളം അബ്ദുല്ല ‘കെഎസ് അബ്ദുല്ല സ്മാരക‘ പുരസ്കാരങ്ങൾ സമ്മാനിച്ചു. ‘ഹമീദലി ഷംനാദ് മെമ്മോറിയൽ അവാർഡ്‘ അക്കര ഫൗണ്ടേഷൻ സെൻറർ ഫോർ ചൈൽഡ് ഡെവലപ്മെൻറ് എന്ന സ്ഥാപനത്തിന് വേണ്ടി ഡയറക്ടർ ഫിൻസർ അക്കര അബ്ദുൽ അസീസ് ഹാജി ഏറ്റുവാങ്ങി.
കാസർഗോഡ് ജില്ലാ മുസ്ലിംലീഗ് ജന. സെക്രടറി എ അബ്ദുൽ റഹ്മാൻ മുഖ്യപ്രഭാഷണം നിർവഹിച്ച ചടങ്ങിൽ കല്ലട്ര മാഹിൻ ഹാജി, എൻഎ നെല്ലിക്കുന്ന് എംഎൽഎ, എകെഎം അഷ്റഫ് എംഎൽഎ എന്നിവർ വിവിധ ജേതാക്കൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു.
ഷാർജ കെഎംസിസി കാസർഗോഡ് ജില്ലാ പ്രസി. ജമാൽ ബൈത്താൻ അധ്യക്ഷത വഹിച്ചു. യുഎഇ കെഎംസിസി കേന്ദ്ര കമ്മിറ്റി ട്രഷറർ നിസാർ തളങ്കര അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തി. കെഎംസിസി യുഎഇ കാസർഗോഡ് ജില്ലാ കോഡിനേഷൻ കമ്മിറ്റി ചെയർമാൻ യഹ്യ തളങ്കര, അഷ്റഫ് എടനീർ, കെഇഎ ബക്കർ, കെ ശംസുദ്ദീൻ, പിബി ഷഫീഖ് എന്നിവർ പ്രസംഗിച്ചു.
ഇബ്രാഹീം എളേറ്റിൽ, അബ്ദുല്ല ചേലേരി, മുജീബ് തൃക്കണ്ണാപുരം, കെഎസ് അൻവർ സാദാത്ത്, സാദിഖ് പാക്യാര, ഹംസ തൊട്ടി, കെ അബ്ദുൽ റഹ്മാൻ മാസ്റ്റർ, അബ്ദുല്ല മല്ലച്ചേരി, സകീർ കുമ്പള, ശാഫി ആലക്കോട് എന്നിവർ സംബന്ധിച്ചു.
ജനറൽ സെക്രട്ടറി ഗഫൂർ ബേക്കൽ സ്വാഗതവും ശരീഫ് പൈക്ക നന്ദിയും പറഞ്ഞ പരിപാടിക്ക് കരീം കൊളവയൽ, മാഹിൻ ബാതിഷ, ബഷീർ മാണിയൂർ, നസീബ് ചന്തേര, ഇർശാദ് കമ്പാർ, റിയാസ് ചെർക്കള, അറഫാത് മാസ്തിഗുഡ്ഡ, താഹ ചെമനാട്, ടികെ അസീസ് പടന്ന, സുബൈർ പള്ളിക്കാൽ, ഹംസ മുക്കൂട്, ഇബ്രാഹിം കമ്പാർ, ശാഫി തച്ചങ്ങാട്, മുഹമ്മദ് മണിയനൊടി, ശാഫി കുന്നിൽ, ശംസുദ്ദീൻ കെഎച്ച്, ഹനീഫ കളത്തൂർ, റസാഖ് മാണിക്കോത്ത്, നാസർ കല്ലിങ്കാൽ, ശംസു കുബണൂർ, കരീം തെക്കെപുറം, എജി അബ്ദുല്ല തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
Most Read: വാഹനങ്ങളിലെ തോന്നിവാസങ്ങൾ; നടപടിക്ക് ഈ നമ്പറുകളിൽ ബന്ധപ്പെടാം