ഷാർജ: ഷാർജ കെഎംസിസി കാസർഗോഡ് ജില്ലാ കമ്മിറ്റി 2023-25 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഷാർജ റൂവി ഹോട്ടലിൽ വെച്ച് നടന്ന കെഎംസിസി കാസർഗോഡ് ജില്ലാ കൗൺസിൽ യോഗത്തിൽ, ഷാഫി തച്ചങ്ങാട് (പ്രസിഡണ്ട്), ഹംസ മുക്കൂട് (ജന.സെക്രട്ടറി), സുബൈർ പള്ളിക്കാൽ (ട്രഷറർ) എന്നിവർ ഉൾപ്പെട്ട കമ്മിറ്റിയെയാണ് തിരഞ്ഞെടുത്തത്.
കെഎംസിസി കാസർഗോഡ് ജില്ലാ കൗൺസിൽ യോഗം പ്രസിഡണ്ട് ജമാൽ ബൈത്താന്റെ അധ്യക്ഷതയിൽ, കെഎംസിസി സംസ്ഥാന ആക്ടിങ് പ്രസിഡണ്ട് അബ്ദുല്ല ചേലേരി ഉൽഘാടനം ചെയ്തു. പുതിയ പാനൽ റിട്ടേണിങ് ഓഫീസർ തയ്യിബ് ചേറ്റുവ കൗൺസിലിന് മുമ്പാകെ അവതരിപ്പിച്ചു. 2018-22 കാലയളവിലെ പ്രവർത്തന റിപ്പോർട്ടും കൗൺസിലിൽ അവതരിപ്പിച്ചു.
Most Read: കാർത്തികേയൻ കമ്മിറ്റി മലപ്പുറത്തെ ഒഴിവാക്കിയത് നീതീകരിക്കാനാവില്ല; കേരള മുസ്ലിം ജമാഅത്ത്