സ്‌കേറ്റിങ് ചാമ്പ്യൻഷിപ്പ്: മികച്ച നേട്ടവുമായി അഹ്‌മദ്‌ ഷഹ്‌ലാൻ

സിബിഎസ്‌ഇ സ്‌കൂൾ യുഎഇ ക്ളസ്‌റ്റർ സ്‌കേറ്റിങ് ചാമ്പ്യൻഷിപ്പിലാണ് കാസർകോട്‌ തളങ്കര സ്വദേശി അഹ്‌മദ്‌ ഷഹ്‌ലാൻ 300 മീറ്ററിൽ ഒന്നാം സ്‌ഥാനം നേടിയത്. 1000 മീറ്റർ, 500 മീറ്റർ വിഭാഗത്തിലും ഷഹ്‌ലാൻ പങ്കെടുത്തിരുന്നു. ഇവയിൽ യഥാക്രമം രണ്ടും മൂന്നും സ്‌ഥാനവും ഷഹ്‌ലാൻ സ്വന്തമാക്കി.

By Central Desk, Malabar News
UAE CBSE Skating Championship _ Ahmed Shaelan with excellents
Ajwa Travels

ഷാർജ: റയാൻ ഇന്റർനാഷണൽ സ്‌കൂൾ ഗ്രൗണ്ടിൽ ജനുവരി 78 തിയതികളിൽ നടന്ന ഇൻലൈൻ / ക്വാഡ്‌സ്‌ സ്‌കേറ്റിങ് ചാമ്പ്യൻഷിപ്പിൽ 300 മീറ്റർ വിഭാഗത്തിൽ അഹ്‌മദ്‌ ഷഹ്‌ലാൻ ഒന്നാം സ്‌ഥാനം നേടി. മറ്റു രണ്ടു വിഭാഗങ്ങളിലും കൂടി പങ്കെടുത്ത ഷഹ്‌ലാൻ ഇവയിൽ രണ്ടാം സ്‌ഥാനവും മൂന്നാം സ്‌ഥാനവും കരസ്‌ഥമാക്കി.

18 വയസിന്‌ താഴെയുള്ള ആൺകുട്ടികളുടെ വിവിധ ഇനം മൽസരങ്ങളിലാണ്‌ അഹ്‌മദ്‌ ഷഹ്‌ലാൻ മികച്ച നേട്ടം കൈവരിച്ചത്‌. 1000 മീറ്റർ വിഭാഗത്തിൽ രണ്ടാം സ്‌ഥാനവും 500 മീറ്റർ വിഭാഗത്തിൽ മൂന്നാം സ്‌ഥാനവുമാണ്‌‌ ഷഹ്‌ലാൻ കരസ്‌ഥമാക്കിയത്.

UAE CBSE Skating Championship _ Ahmed Shaelan with excellents
അഹ്‌മദ്‌ ഷഹ്‌ലാൻ

ഇതോടെ ഹരിയാനയിൽ നടക്കുന്ന ദേശീയ സിബിഎസ്‌ഇ സ്‌കേറ്റിങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള യോഗ്യത ഷഹ്‌ലാൻ നേടി. ഷാർജ ഇന്ത്യ ഇന്റർനാഷണൽ സ്‌കൂൾ പ്ളസ് വൺ വിദ്യാർഥിയാണ് ഷഹ്‌ലാൻ. ഷാർജയിലുള്ള തളങ്കര സ്വദേശി സുബൈർ പള്ളിക്കാൽ – സുനീഷ റഹ്‌മത്തിന്റെയും മകനാണ്‌.

Most Read: സ്വവർഗ വിവാഹം ഇന്ത്യയിൽ നിയമവിധേയം ആക്കണമെന്ന് ഹരജി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE