ഷാർജ: ഷാർജ മുവൈലയിൽ പ്രവർത്തിക്കുന്ന സ്‌കിൽ ഡവലപ്മെന്റ് സെന്ററായ ‘അൽ സഹ്‌റ’ കുട്ടികളിലെ കലാവാസനയെ ഉയർത്തി കൊണ്ടുവരുന്നതിന്റെ ഭാഗമായി കിഡ്‌സ് ഫെസ്‌റ്റ് സംഘടിപ്പിച്ചു.
ഷാർജ മുവൈലയിലെ സഫാരി മാളിൽ വെച്ച് നടന്ന ഫെസ്‌റ്റ് ‘അൽ സഹറ ടാലന്റ്റ് ഫിയസ്‌റ്റ 2022‘ എന്ന പേരിലായിരുന്നു സംഘടിപ്പിച്ചത്. അഭിഭാഷകനായ സുൽത്താൻ അൽ സുഐദി വിശിഷ്‌ടാതിഥിയായ പരിപാടി യുഎഇയിലെ പ്രമുഖ നിയമ പ്രതിനിധിയും സാമൂഹ്യ പ്രവർത്തകനുമായ സലാം പാപ്പിനിശ്ശേരിയാണ് ഉൽഘാടനം നിർവഹിച്ചത്.
അറിവിനൊപ്പം കലാവാസനയെ പരിപോഷിപ്പിക്കാൻ ആവശ്യമായ പ്രോൽസാഹനം നൽകി കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തി കൊണ്ടുവരുന്നതിന് വേണ്ടി പ്രയത്‌നിക്കുന്ന സ്‌ഥാപനമാണ് അൽ സഹ്‌റയെന്നും നിരവധി പ്രതിഭകളെ അൽ സഹ്റ സമൂഹത്തിന് സംഭാവന നൽകിയിട്ടുണ്ടെന്നും സ്‌ഥാപന സിഇഒ സിറുജ ദിൽഷാദ് പറഞ്ഞു.
കലയെ സ്‌നേഹിക്കുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒപ്പം അൽ സഹ്‌റ എന്നും ഉണ്ടാകുമെന്നും കുട്ടികളുടെ ഉന്നമനത്തിനായി തുടർന്നും സഹകരിക്കുമെന്നും സിറുജ ദിൽഷാദ് പറഞ്ഞു. കുട്ടികളുടെ നൃത്തം, മാജിക്ക്, പാട്ട് തുടങ്ങിയ പരിപാടികൾ കൊണ്ട് സമ്പന്നമായ കിഡ്‌സ് ഫെസ്‌റ്റിൽ, നിരവധി ഗിന്നസ് റെക്കോർഡുകളുടെ ഉടമയായ കാർട്ടൂണിസ്‌റ്റ് ദിലീഫ് മുഖ്യാഥിതിയായി. ദിൽഷാദ്, യുസ്‌റ എസന്തർ, സിയാദ് സലിം, സാലി അലിജാഫ്, ഫർസാന അബ്‌ദുൽ ജബ്ബാർ തുടങ്ങിയവർ ടാലന്റ്റ് ഫിയസ്‌റ്റയിൽ പെങ്കെടുത്തു.
Most Read: വിദ്വേഷ പ്രചരണം; മുഖംനോക്കാതെ പോലീസ് നടപടി കാര്യക്ഷമമാക്കണം -കേരള മുസ്‌ലിം ജമാഅത്ത്