മലപ്പുറം: പരസ്‌പര വിദ്വേഷവും പ്രകോപനവും സൃഷ്‌ടിക്കുന്ന വ്യക്‌തികൾക്കും സംഘടനകൾക്കും എതിരെ അവരുടെ മുഖമോ മതമോ രാഷ്‌ട്രീയമോ നോക്കാതെ നിയമ നടപടി സ്വീകരിക്കാന്‍ പോലീസ് അധികാരികള്‍ തയ്യാറാകണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.
‘തിവ്ര ചിന്ത പടര്‍ത്തിയും സൗഹ്യദാന്തരിക്ഷം തകര്‍ത്തും അരാജകത്വം സൃഷ്‌ടിച്ച് സങ്കുചിത രാഷ്‌ട്രീയ നേട്ടത്തിനായി നടത്തുന്ന ഹീനശ്രമങ്ങള്‍ പൊതു സമൂഹം കരുതിയിരിക്കണം. ഇത്തരം കാര്യങ്ങള്‍ക്കായി പിഞ്ചുകുട്ടികളെപ്പോലും ദുരുപയോഗം ചെയ്യുന്ന സാഹചര്യം സൃഷ്‌ടിച്ചതിൽ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കും യുവജന വിദ്യാർഥി പ്രസ്‌ഥാനങ്ങൾക്കും കൈമലര്‍ത്താനാവില്ല‘. -കേരള മുസ്‌ലിം ജമാഅത്ത് പറഞ്ഞു.
‘തീവ്ര ചിന്താഗതിക്കാരുമായി വേദിപങ്കിട്ട് അവര്‍ക്ക് പൊതുജനാംഗീകാരം നേടിക്കൊടുക്കുന്നതില്‍ നിന്ന് എല്ലാവരും വിട്ടുനിൽക്കണം. സൗഹ്യദാന്തരീക്ഷം നിലനിര്‍ത്താന്‍ ഏറെ ബാധ്യതപ്പെട്ട ക്രിസ്‌ത്യൻ സഭപോലും വിദ്വേഷ പ്രചാരകരെ ന്യായികരിച്ച് പത്ര പ്രസ്‌താവന ഇറക്കുന്നത് ഖേദകരമാണ്.‘– കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി പുറത്തിറക്കിയ പത്ര പ്രസ്‌താവനയിൽ വിശദീകരിച്ചു.
‘മതത്തിന്റെ പരിവേഷമണിഞ്ഞ് കലാപം വിതയ്‌ക്കുന്നവർ ഒരേ നാണണയത്തിന്റെ വിവിധ വശങ്ങളാണ്. ഇവരെ നിയമത്തിന്റെ ഉരുക്ക് മുഷ്‌ടി ഉപയോഗിച്ച് നേരിടണം. അതിന് മുഴുവന്‍ ജാനാധിപത്യ വിശ്വാസികളും പിന്തുണ നൽകണം.‘ -കമ്മിറ്റി അഭ്യർഥിച്ചു.
കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി അധ്യക്ഷത വഹിച്ച ജില്ലാ കമ്മിറ്റിയോഗത്തിൽ പിഎം മുസ്‌തഫ മാസ്‌റ്റർ, വടശ്ശേരി ഹസന്‍ മുസ്‌ലിയാര്‍, സികെയു മൗലവി മോങ്ങം, ഊരകം അബ്‌ദുറഹ്‌മാൻ സഖാഫി, പികെഎം സഖാഫി ഇരിങ്ങല്ലൂര്‍, അലവി കുട്ടി ഫൈസി എടക്കര, പികെഎം ബശീര്‍ ഹാജി, മുഹമ്മദ് ഹാജി മൂന്നിയൂര്‍, കെപി ജമാല്‍ കരുളായി, എ അലിയാര്‍ എന്നിവർ സംബന്ധിച്ചു.
Most Read: അഴിമതി നടത്തുന്നത് സ്വന്തം നേതാക്കളായാലും വെറുതെ വിടില്ല; കെജ്‌രിവാൾ