എറണാകുളം: കൊച്ചിയിലെ ബ്രഹ്മപുരത്തുള്ള മാലിന്യ പ്ളാന്റിൽ കൂട്ടിയിട്ടിരുന്ന മാലിന്യത്തിൽ തീപിടുത്തം. നിലവിൽ ഫയർ ഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. തൃക്കാക്കര, ഏലൂർ, തൃപ്പൂണിത്തുറ, ഗാന്ധി നഗർ, ആലുവ എന്നീ യൂണിറ്റുകളിൽ നിന്നുള്ള ഫയർ ഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ഈ വർഷം രണ്ടാം തവണയാണ് ബ്രഹ്മപുരം മാലിന്യ പ്ളാന്റിൽ തീപിടുത്തം ഉണ്ടാകുന്നത്. കഴിഞ്ഞ ജനുവരി 18ആം തീയതിയാണ് ഈ വർഷം ആദ്യം തീപിടുത്തം ഉണ്ടായത്. കളമശ്ശേരിയിലെ നഗരസഭയുടെ മാലിന്യ സംഭരണ കേന്ദ്രത്തിനാണ് അന്ന് തീപിടിച്ചത്. കൂട്ടിയിട്ടിരുന്ന പ്ളാസ്റ്റിക് മാലിന്യത്തിലേക്കും പടർന്നതോടെ തീ ആളിക്കത്തി. ഉടൻ തന്നെ നഗരസഭ അധികൃതർ അഗ്നിശമന സേനയെ വിവരം അറിയിക്കുകയും, അഗ്നിശമന സേനയുടെ 6 യൂണിറ്റുകൾ 2 മണിക്കൂർ എടുത്ത് തീ അണക്കുകയും ചെയ്യുകയായിരുന്നു.
Read also: ഐഎഫ്എഫ്കെ നാലാം ദിനത്തിലേക്ക്; ഇന്ന് 71 സിനിമകൾ