കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ മുന്നറിയിപ്പില്ലാതെ വിമാനം നേരത്തെ പോയതിൽ യാത്രക്കാരുടെ പ്രതിഷേധം. ഖത്തറിലേക്ക് പോകേണ്ട എയർ ഇന്ത്യ എക്സ്പ്രസാണ് യാത്രക്കാരെ അറിയിക്കാതെ നേരത്തെയാക്കിയത്. ഉച്ചയ്ക്ക് 12 മണിക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം രാവിലെ 6 മണിക്ക് പുറപ്പെട്ടതാണ് പ്രശ്നത്തിന് ഇടയാക്കിയത്.
ഇതോടെ ജോലിക്ക് ജോയിൻ ചെയ്യേണ്ടതടക്കം നിരവധി യാത്രക്കാർ ദുരിതത്തിലായി. വിമാനം നേരത്തെയാക്കിയത് സംബന്ധിച്ച് മെയിൽ വഴി സന്ദേശം നൽകിയിരുന്നുവെന്നാണ് എയർ ഇന്ത്യ നൽകുന്ന വിശദീകരണം. എന്നാൽ ഇ-മെയിൽ സന്ദേശം ആർക്കും ലഭിച്ചില്ലെന്ന് യാത്രക്കാർ പറയുന്നു.
എയർ ഇന്ത്യയിൽ നിന്നാദ്യമായല്ല ഇത്തരമൊരു വീഴ്ച സംഭവിക്കുന്നത്. മുൻപ് വൈകീട്ട് 8.25ന് പോകേണ്ടിയിരുന്ന എയർ ഇന്ത്യ ദുബായ് വിമാനം ഉച്ചയ്ക്ക് ഒന്നരയ്ക്ക് പുറപ്പെട്ടത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവച്ചിരുന്നു. സമാന സംഭവമാണ് ഇന്നുമുണ്ടായത്.
Read Also: എൽജെഡി സംസ്ഥാന കമ്മിറ്റി ഇന്ന് ചേരും; ലയനം ചർച്ചയാകും