ന്യൂഡെൽഹി: ഡാം സുരക്ഷാ നിയമത്തിന്റെ പരിധിയിൽ വരുന്ന മുഴുവൻ അധികാരങ്ങളും താൽക്കാലികമായി മേൽനോട്ട സമിതിക്ക് കൈമാറുമെന്ന് സുപ്രീം കോടതി ഉത്തരവ്. അതേസമയം, സുരക്ഷാ പ്രശ്നം ഉന്നയിച്ചുള്ള ഹരജികളിൽ ഇന്ന് ഉച്ചക്ക് ശേഷം വിധിയുണ്ടായേക്കും.
ഡാം സുരക്ഷാ നിയമത്തിൽ പറയുന്നതിന് തത്തുല്യമായി മേൽനോട്ട സമിതി അധ്യക്ഷനെ നിയമിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിൽ കേന്ദ്ര സർക്കാർ പ്രതികരണം അറിയിക്കേണ്ടതുണ്ട്. ഇതിനായി ഉച്ചവരെ സമയം തേടി. ഇതോടെ എഎം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് ഇന്ന് ഉച്ചക്ക് രണ്ടുമണിക്ക് ഹരജി പരിഗണിക്കാനായി മാറ്റി.
ഇതിനിടെ ഡാം സുരക്ഷാ വിഷയത്തിൽ മേൽനോട്ട സമിതിയെ ശാക്തീകരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമേ ഈ ഘട്ടത്തിൽ പരിഗണിക്കുവെന്ന് കോടതി ആവർത്തിച്ച് വ്യക്തമാക്കിയിട്ടും മറ്റു വിഷയങ്ങളിലേക്ക് കടക്കാൻ ശ്രമിച്ച അഭിഭാഷകരിൽ ഒരാളെ കോടതി മുറിക്ക് പുറത്താക്കി. ഈ കേസിൽ തുടർന്ന് താങ്കളുടെ സഹായം കോടതിക്ക് വേണ്ടെന്ന് വ്യക്തമാക്കിയായിരുന്നു ഇത്.
Most Read: കണ്ണൂരിലേക്ക്; സിപിഐഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുമെന്ന് കെവി തോമസ്