മുല്ലപ്പെരിയാർ; മുഴുവൻ അധികാരങ്ങളും മേൽനോട്ട സമിതിക്ക് കൈമാറുമെന്ന് സുപ്രീം കോടതി

By Trainee Reporter, Malabar News
Mullaperiyar case
Ajwa Travels

ന്യൂഡെൽഹി: ഡാം സുരക്ഷാ നിയമത്തിന്റെ പരിധിയിൽ വരുന്ന മുഴുവൻ അധികാരങ്ങളും താൽക്കാലികമായി മേൽനോട്ട സമിതിക്ക് കൈമാറുമെന്ന് സുപ്രീം കോടതി ഉത്തരവ്. അതേസമയം, സുരക്ഷാ പ്രശ്‌നം ഉന്നയിച്ചുള്ള ഹരജികളിൽ ഇന്ന് ഉച്ചക്ക് ശേഷം വിധിയുണ്ടായേക്കും.

ഡാം സുരക്ഷാ നിയമത്തിൽ പറയുന്നതിന് തത്തുല്യമായി മേൽനോട്ട സമിതി അധ്യക്ഷനെ നിയമിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിൽ കേന്ദ്ര സർക്കാർ പ്രതികരണം അറിയിക്കേണ്ടതുണ്ട്. ഇതിനായി ഉച്ചവരെ സമയം തേടി. ഇതോടെ എഎം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് ഇന്ന് ഉച്ചക്ക് രണ്ടുമണിക്ക് ഹരജി പരിഗണിക്കാനായി മാറ്റി.

ഇതിനിടെ ഡാം സുരക്ഷാ വിഷയത്തിൽ മേൽനോട്ട സമിതിയെ ശാക്‌തീകരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമേ ഈ ഘട്ടത്തിൽ പരിഗണിക്കുവെന്ന് കോടതി ആവർത്തിച്ച് വ്യക്‌തമാക്കിയിട്ടും മറ്റു വിഷയങ്ങളിലേക്ക് കടക്കാൻ ശ്രമിച്ച അഭിഭാഷകരിൽ ഒരാളെ കോടതി മുറിക്ക് പുറത്താക്കി. ഈ കേസിൽ തുടർന്ന് താങ്കളുടെ സഹായം കോടതിക്ക് വേണ്ടെന്ന് വ്യക്‌തമാക്കിയായിരുന്നു ഇത്.

Most Read: കണ്ണൂരിലേക്ക്; സിപിഐഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുമെന്ന് കെവി തോമസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE