തിരുവനന്തപുരം: മൽസ്യ ബന്ധനത്തിനിടെ വലയിൽ കുടുങ്ങിയ ഡോൾഫിനെ മുറിച്ച് വിൽക്കാനുള്ള ശ്രമം പോലീസ് തടഞ്ഞു.തിരുവനന്തപുരം പൂന്തുറയിലാണ് സംരക്ഷിത വിഭാഗത്തിൽപെട്ട ഡോൾഫിനെ പല കഷണങ്ങളായി മുറിച്ച് വിൽക്കാൻ ശ്രമിച്ചത്. ബെനാൻസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ബോട്ടിൽ പുലർച്ചെയാണ് ഡോൾഫിനെ കൊണ്ടുവന്നത്.
പൂന്തുറ എസ്ഐയുടെ നേതൃത്വത്തിൽ പോലീസ് എത്തിയപ്പോൾ വിൽപനക്ക് എത്തിയവർ ഓടിരക്ഷപ്പെട്ടു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കേസെടുക്കുകയും ചെയ്തു. ഡോൾഫിനെ പാലോടുള്ള വെറ്റിനറി കേന്ദ്രത്തിൽ പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയി. സംരക്ഷിത ഇനത്തിൽ പെട്ട ഡോൾഫിനെ വേട്ടയാടുന്നതും വിൽക്കുന്നതും കുറ്റകരമാണ്. ഇത് ലഭിച്ചതിനാണ് കേസെടുത്തിരിക്കുന്നത്.
Most Read: കോവിഡ് കണക്കുകൾ നൽകുന്നില്ലെന്നത് തെറ്റായ പ്രചാരണം; ആരോഗ്യമന്ത്രി