വലയിൽ കുടുങ്ങിയ ഡോൾഫിനെ മുറിച്ചുവിൽക്കാൻ ശ്രമം; കേസെടുത്തു

By News Desk, Malabar News
attempt to sell dolphin
Representational Image
Ajwa Travels

തിരുവനന്തപുരം: മൽസ്യ ബന്ധനത്തിനിടെ വലയിൽ കുടുങ്ങിയ ഡോൾഫിനെ മുറിച്ച് വിൽക്കാനുള്ള ശ്രമം പോലീസ് തടഞ്ഞു.തിരുവനന്തപുരം പൂന്തുറയിലാണ് സംരക്ഷിത വിഭാഗത്തിൽപെട്ട ഡോൾഫിനെ പല കഷണങ്ങളായി മുറിച്ച് വിൽക്കാൻ ശ്രമിച്ചത്. ബെനാൻസ് എന്നയാളുടെ ഉടമസ്‌ഥതയിലുള്ള ബോട്ടിൽ പുലർച്ചെയാണ് ഡോൾഫിനെ കൊണ്ടുവന്നത്.

പൂന്തുറ എസ്‌ഐയുടെ നേതൃത്വത്തിൽ പോലീസ് എത്തിയപ്പോൾ വിൽപനക്ക് എത്തിയവർ ഓടിരക്ഷപ്പെട്ടു. വനംവകുപ്പ് ഉദ്യോഗസ്‌ഥർ സ്‌ഥലത്തെത്തി കേസെടുക്കുകയും ചെയ്‌തു. ഡോൾഫിനെ പാലോടുള്ള വെറ്റിനറി കേന്ദ്രത്തിൽ പോസ്‌റ്റുമോർട്ടത്തിനായി കൊണ്ടുപോയി. സംരക്ഷിത ഇനത്തിൽ പെട്ട ഡോൾഫിനെ വേട്ടയാടുന്നതും വിൽക്കുന്നതും കുറ്റകരമാണ്. ഇത് ലഭിച്ചതിനാണ് കേസെടുത്തിരിക്കുന്നത്.

Most Read: കോവിഡ് കണക്കുകൾ നൽകുന്നില്ലെന്നത് തെറ്റായ പ്രചാരണം; ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE