മൗറീഷ്യന്‍ ദ്വീപുകളില്‍ ഡോള്‍ഫിനുകള്‍ കൂട്ടത്തോടെ ചത്തടിയുന്നു

By News Desk, Malabar News
MalabarNews_dead dolphins found in muritious
മൗറീഷ്യന്‍ ദ്വീപില്‍ ചത്തു കരക്കടിഞ്ഞ ഡോള്‍ഫിന്‍
Ajwa Travels

മൗറീഷ്യസിലെ ദ്വീപുകളില്‍ ഡോള്‍ഫിനുകളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി. ജാപ്പനീസ് ചരക്ക് കപ്പലില്‍ നിന്നുള്ള എണ്ണചോര്‍ച്ചയെ തുടര്‍ന്നാണ് ഡോള്‍ഫിനുകള്‍ കൂട്ടത്തോടെ ചത്തടിയുന്നത് കാണപ്പെട്ടത്. 27 ഡോള്‍ഫിനുകളാണ് ഇതുവരെ ചത്ത് കരക്കടിഞ്ഞത്. ഡോള്‍ഫിനുകള്‍ ചത്തടിയുന്നത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് പരിസ്ഥിതി സംഘടനയായ ഗ്രീന്‍പീസ് അടക്കമുള്ള അന്താരാഷ്ട്ര സംഘടനകള്‍ മൗറീഷ്യസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

”ചത്ത ഡോള്‍ഫിനുകളുടെ ശരീരത്തില്‍ നിരവധി മുറിവുകളുണ്ടായിരുന്നു. താടിയെല്ലിന് ചുറ്റും രക്തവും കാണാമായിരുന്നു. എന്നാല്‍ ശരീരത്തില്‍ എണ്ണയുടെ അംശം ഉണ്ടായിരുന്നില്ല. രക്ഷപ്പെട്ട ഒരു ഡോള്‍ഫിന്‍ വളരെ ക്ഷീണിതനും നീന്താന്‍ സാധിക്കാത്ത അവസ്ഥയിലുമായിരുന്നുവെന്ന്” ഫിഷറീസ് മന്ത്രാലയത്തിലെ ജാസ്വിന്‍ സോക് അപ്പാട് പറഞ്ഞു. ചത്ത ഡോള്‍ഫിനുകളെ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആല്‍ബണ്‍ ഫിഷറീസ് റിസര്‍ച്ച് സെന്ററിലേക്ക് മാറ്റിയിരുന്നു.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പരസ്യമായി പുറത്തുവിടണമെന്ന് പ്രാദേശിക മൗറീഷ്യന്‍ പരിസ്ഥിതി ഗ്രൂപ്പായ ഇക്കോ-സുഡിന്റെ വക്താവ് ആവശ്യപ്പെട്ടു. പോസ്റ്റ്മോര്‍ട്ടത്തിനിടെ ഹാജരാകാന്‍ ഈ സംഘം ആഗ്രഹിക്കുന്നുവെന്നും അധികാരികളുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ജാപ്പനീസ് ഉടമസ്ഥതയിലുള്ള എംവി വകാഷിയോ എന്ന കപ്പലാണ് പവിഴപ്പുറ്റുകളില്‍ ഇടിച്ചു തകര്‍ന്ന് ചോര്‍ച്ച ഉണ്ടായത്. ഒരാഴ്ച മുന്‍പാണ് ചോര്‍ച്ച തുടങ്ങിയത്. ചോര്‍ച്ചയെ തുടര്‍ന്നുള്ള ആഘാതം കൂടിക്കൊണ്ടിരിക്കുകയാണെന്നും അത് മൗറീഷ്യസിനെയും വിനോദസഞ്ചാരത്തെ ആശ്രയിച്ചുള്ള സമ്പദ്വ്യവസ്ഥയെയും ബാധിച്ചേക്കാമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE