ഹൈദരാബാദ്: രാജീവ് ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 12 കോടി രൂപയോളം വിലമതിക്കുന്ന കൊക്കൈൻ പിടികൂടി. 44 വയസുകാരനായ ടാൻസാനിയൻ പൗരനിൽ നിന്നാണ് 1.157 കിലോഗ്രാം കൊക്കൈൻ പിടികൂടിയത്. 11.57 കോടി രൂപയാണ് ഈ കൊക്കൈന്റെ കൃത്യമായ മതിപ്പുവില.
ഇന്റലിജിൻസ് വിഭാഗത്തിന്റെ അറിയിപ്പിനെ തുടർന്നാണ് വിമാനത്താവളത്തിൽ വച്ച് ഇയാളെ പരിശോധിച്ചത്. ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ്ബർഗിൽ നിന്ന് ദുബായ് വഴി ഹൈദരാബാദിൽ എത്തിയതാണ് ഇയാൾ. കൊക്കൈൻ അടങ്ങിയ 79 ഗുളികകൾ ഇയാളിൽ നിന്ന് കണ്ടെടുത്തു.
Most Read: സ്തനാർബുദം; അറിഞ്ഞിരിക്കാം ഈ കാരണങ്ങൾ