ആലപ്പുഴ: ചെങ്ങന്നൂരിൽ കെഎസ്ആർടിസി ബസും, കാറും കൂട്ടിയിടിച്ച് രണ്ട് മരണം. എരമല്ലൂര്‍ എഴുപുന്ന കറുകപ്പറമ്പില്‍ ഷാജിയുടെ മകന് ഷിനോയി(25), ചേര്‍ത്തല പള്ളിപ്പുറം സ്വദേശി വിഷ്ണു എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രി 11.30ഓടെയാണ് അപകടം ഉണ്ടായത്.
എംസി റോഡില്‍ ചെങ്ങന്നൂര്‍ മുളക്കുഴ വില്ലേജ് ഓഫീസിനു സമീപത്ത് വച്ചാണ് അപകടം ഉണ്ടായത്. തിരുവനന്തപുരത്ത് നിന്നും സുൽത്താൻ ബത്തേരിയിലേക്ക് പോകുകയായിരുന്ന ബസും, തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. കൂടാതെ ബസിന്റെ മുൻവശവും തകർന്നിട്ടുണ്ട്.
അപകടത്തിന് പിന്നാലെ കാറിൽ കുടുങ്ങിയ ആളുകളെ പോലീസും ഫയർഫോഴ്സും എത്തിയാണ് പുറത്തെടുത്തത്. തുടർന്ന് ഇവരെ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
Read also: ഞായറാഴ്ച വരെ മഴ തുടരും; സംസ്ഥാനത്ത് ഇടിമിന്നലിനും സാധ്യത