കെഎസ്ആർടിസി സ്വിഫ്‌റ്റ്‌ ബസും കാറും കൂട്ടിയിടിച്ചു; ചെങ്ങന്നൂരിൽ രണ്ട് മരണം

By Team Member, Malabar News
Two Were Died Due To The KSRTC Swift Bus Collided With A Car
Ajwa Travels

ആലപ്പുഴ: ചെങ്ങന്നൂരിൽ കെഎസ്ആർടിസി ബസും, കാറും കൂട്ടിയിടിച്ച് രണ്ട് മരണം. എരമല്ലൂര്‍ എഴുപുന്ന കറുകപ്പറമ്പില്‍ ഷാജിയുടെ മകന്‍ ഷിനോയി(25), ചേര്‍ത്തല പള്ളിപ്പുറം സ്വദേശി വിഷ്‌ണു എന്നിവരാണ് മരിച്ചത്. ബുധനാഴ്‌ച രാത്രി 11.30ഓടെയാണ് അപകടം ഉണ്ടായത്.

എംസി റോഡില്‍ ചെങ്ങന്നൂര്‍ മുളക്കുഴ വില്ലേജ് ഓഫീസിനു സമീപത്ത് വച്ചാണ് അപകടം ഉണ്ടായത്. തിരുവനന്തപുരത്ത് നിന്നും സുൽത്താൻ ബത്തേരിയിലേക്ക് പോകുകയായിരുന്ന ബസും, തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. കൂടാതെ ബസിന്റെ മുൻവശവും തകർന്നിട്ടുണ്ട്.

അപകടത്തിന് പിന്നാലെ കാറിൽ കുടുങ്ങിയ ആളുകളെ പോലീസും ഫയർഫോഴ്‌സും എത്തിയാണ് പുറത്തെടുത്തത്. തുടർന്ന് ഇവരെ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

Read also: ഞായറാഴ്‌ച വരെ മഴ തുടരും; സംസ്‌ഥാനത്ത് ഇടിമിന്നലിനും സാധ്യത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE