കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് ക്ളബ് എടികെ മോഹൻ ബഗാനെ പരാജയപ്പെടുത്തി ബംഗാളിന്റെ സന്തോഷ് ട്രോഫി ടീം. ഇന്ന് വൈകീട്ട് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലെ പരിശീലന ഗ്രൗണ്ടിൽ നടന്ന മൽസരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബംഗാളിന്റെ വിജയം.
തുഹിൻ ദാസാണ് ഗോൾ സ്കോറർ. സന്തോഷ് ട്രോഫിയിൽ കേരളത്തിനെതിരെ ഫൈനലിൽ പരാജയപ്പെട്ട ടീമാണ് സൗഹൃദപ്പോരിൽ മോഹൻ ബഗാനെ ഞെട്ടിച്ചത്. എഎഫ്സി കപ്പ് പോരാട്ടങ്ങൾക്ക് മുന്നോടിയായുള്ള ബഗാന്റെ സന്നാഹ മൽസമായിരുന്നു ഇത്.
മികച്ച ഇലവനെയാണ് ബംഗാൾ അണിനിരത്തിയത്. ടിരി, ജോണി കൗക്കോ, മൻവീർ സിംഗ്, സുഭാശിഷ് ബോസ്, ലിസ്റ്റൺ കൊളാസോ, പ്രബീർ ദാസ് തുടങ്ങിയ പ്രമുഖ താരങ്ങളൊക്കെ എടികെക്കായി കളത്തിലിറങ്ങി.
Read Also: തൃക്കാക്കരയിൽ കെവി തോമസ് ഇടതുമുന്നണിക്ക് വേണ്ടി പ്രചാരണം നടത്തും; പിസി ചാക്കോ