പുതിയ പ്ളാന്റ് നിർമിക്കാൻ 800 ഏക്കർ ഭൂമി ഏറ്റെടുത്ത് മാരുതി

By Staff Reporter, Malabar News
maruti-suzuki-export-incresed
Representational Image
Ajwa Travels

ചണ്ഡീഗഢ്: ഹരിയാനയിലെ സോനിപത് ജില്ലയിലെ ഐഎംടി ഖാർകോഡയിൽ പുതിയ പ്ളാന്റിനായി 800 ഏക്കർ സ്‌ഥലം ഏറ്റെടുത്ത് രാജ്യത്തെ ഒന്നാം നിര വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ. ആദ്യ ഘട്ടത്തിൽ പ്രതിവർഷം കുറഞ്ഞത് 2.5 ലക്ഷം യൂണിറ്റ് ഉൽപാദന ശേഷിയുള്ള ഏറ്റവും പുതിയ പ്ളാന്റ് ഉടൻ ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വാഹനങ്ങളുടെ മൊത്തത്തിലുള്ള ഉൽപാദനം വർധിപ്പിക്കുന്നതിനായി പുതിയ നിർമാണ കേന്ദ്രത്തിലേക്ക് നിക്ഷേപം നടത്തുന്നതിനായി ഹരിയാന സർക്കാരുമായി മാരുതി സുസുക്കി ചർച്ചകൾ നടത്തിവരികയാണ്. ഇതിന്റെ ഭാഗമായി ആദ്യ ഘട്ടത്തിൽ, മാരുതി സുസുക്കി 11,000 കോടി രൂപ നിക്ഷേപിക്കാൻ ലക്ഷ്യമിടുന്നു. ഭരണാനുമതിക്ക് വിധേയമായി 2025ഓടെ ഇവിടെ ആദ്യ പ്ളാന്റ് കമ്മീഷൻ ചെയ്യുമെന്നാണ് പ്രതീക്ഷ.

Read Also: ട്വന്റി-20 അനുഭാവികളോട് വോട്ട് ചോദിച്ച് എൽഡിഎഫ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE