ചണ്ഡീഗഢ്: ഹരിയാനയിലെ സോനിപത് ജില്ലയിലെ ഐഎംടി ഖാർകോഡയിൽ പുതിയ പ്ളാന്റിനായി 800 ഏക്കർ സ്ഥലം ഏറ്റെടുത്ത് രാജ്യത്തെ ഒന്നാം നിര വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ. ആദ്യ ഘട്ടത്തിൽ പ്രതിവർഷം കുറഞ്ഞത് 2.5 ലക്ഷം യൂണിറ്റ് ഉൽപാദന ശേഷിയുള്ള ഏറ്റവും പുതിയ പ്ളാന്റ് ഉടൻ ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
വാഹനങ്ങളുടെ മൊത്തത്തിലുള്ള ഉൽപാദനം വർധിപ്പിക്കുന്നതിനായി പുതിയ നിർമാണ കേന്ദ്രത്തിലേക്ക് നിക്ഷേപം നടത്തുന്നതിനായി ഹരിയാന സർക്കാരുമായി മാരുതി സുസുക്കി ചർച്ചകൾ നടത്തിവരികയാണ്. ഇതിന്റെ ഭാഗമായി ആദ്യ ഘട്ടത്തിൽ, മാരുതി സുസുക്കി 11,000 കോടി രൂപ നിക്ഷേപിക്കാൻ ലക്ഷ്യമിടുന്നു. ഭരണാനുമതിക്ക് വിധേയമായി 2025ഓടെ ഇവിടെ ആദ്യ പ്ളാന്റ് കമ്മീഷൻ ചെയ്യുമെന്നാണ് പ്രതീക്ഷ.
Read Also: ട്വന്റി-20 അനുഭാവികളോട് വോട്ട് ചോദിച്ച് എൽഡിഎഫ്