പട്ന: ശക്തമായ കാറ്റും മഴയും തുടരുന്ന ബിഹാറിൽ മിന്നലേറ്റ് 33 മരണം. 24 മണിക്കൂറിനിടെയാണ് വിവിധ ജില്ലകളിലായി 33 പേർ മിന്നലേറ്റ് മരിച്ചത്. സംസ്ഥാനത്ത് നിലവിൽ കനത്ത മഴ തുടരുകയാണ്.
ഭഗൽപുർ ജില്ലയിൽ ഏഴും, മുസാഫർപുർ ജില്ലയിൽ ആറും പേരാണ് മരിച്ചത്. കൂടാതെ 14 ജില്ലകളിലായാണ് ബാക്കിയുള്ള മരണങ്ങൾ രേഖപ്പെടുത്തിയത്. മിന്നലേറ്റ് മരിച്ച സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തിയിട്ടുണ്ട്. ഒപ്പം തന്നെ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 4 ലക്ഷം രൂപ വീതം സംസ്ഥാന സർക്കാർ ധനസഹായവും പ്രഖ്യാപിച്ചു.
Read also: ഗ്യാൻവാപി കേസ്; ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ ഡെൽഹിയിലെ അധ്യാപകൻ അറസ്റ്റിൽ