കുവൈറ്റ്: ഇന്ന് പുലർച്ചയോടെ കുവൈറ്റിൽ ഭൂചലനം രേഖപ്പെടുത്തി. റിക്ടര്‍ സ്കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയതായാണ് കുവൈറ്റ് ഫയര്‍ ഫോഴ്സിന്റെ ഔദ്യോഗിക ട്വീറ്റില്‍ വ്യക്തമാക്കുന്നത്.
അതേസമയം ഭൂചലനത്തെ തുടർന്ന് രാജ്യത്ത് എവിടെയും നാശനഷ്ടങ്ങൾ റിപ്പോർട് ചെയ്തിട്ടില്ലെന്നും ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ് പ്രകാരം 5.5 തീവ്രതയുള്ള ഭൂചലനമാണ് കുവൈറ്റില്‍ അനുഭവപ്പെട്ടതെന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്.
Read also: കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; വീണ്ടും സമരത്തിന് ഒരുങ്ങി സംഘടനകൾ