തിരുവനന്തപുരം: കേരള പോലീസിന്റെ ഹാക്ക് ചെയ്ത ട്വിറ്റർ അക്കൗണ്ട് പുനഃസ്ഥാപിച്ചു. ഹാക്ക് ചെയ്ത് മണിക്കൂറുകൾ നീണ്ട ശ്രമത്തിന് ശേഷമാണ് അക്കൗണ്ട് പുനഃസ്ഥാപിക്കുന്നത്. ട്വിറ്റർ അക്കൗണ്ടിന്റെ പേര് ഓക് പാരഡൈസ് എന്ന് മാറ്റിയിരുന്നു. 2013 സെപ്റ്റംബർ മുതലാണ് കേരള പൊലീസിന്റെ ട്വിറ്റർ അക്കൗണ്ട് സജീവമായത്.
രാത്രി എട്ട് മണിയോടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത് എന്നാണ് സൂചന. അക്കൗണ്ടിൽ നിന്നും നിരവധി ട്വീറ്റുകൾ ഹാക്ക് ചെയ്ത ശേഷം റീട്വീറ്റ് ചെയ്തിരുന്നു. കൂടാതെ അക്കൗണ്ടിൽ കേരള പൊലീസ് പോസ്റ്റ് ചെയ്തിരുന്ന ട്വീറ്റ് എല്ലാം തന്നെ ഹാക്ക് ചെയ്തവർ പേജിൽ നിന്ന് നീക്കം ചെയ്തു. എൻഎഫ്ടി വിപണനമാണ് അക്കൗണ്ടിലൂടെ ഇവർ നടത്തിയത്.
Read Also: സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിംഗ് നിരോധനം നിലവിൽ വരും