കേരള പോലീസിന്റെ ട്വിറ്റർ അക്കൗണ്ട് പുനഃസ്‌ഥാപിച്ചു

By Staff Reporter, Malabar News
keralapolice
Ajwa Travels

തിരുവനന്തപുരം: കേരള പോലീസിന്റെ ഹാക്ക് ചെയ്‌ത ട്വിറ്റർ അക്കൗണ്ട് പുനഃസ്‌ഥാപിച്ചു. ഹാക്ക് ചെയ്‌ത്‌ മണിക്കൂറുകൾ നീണ്ട ശ്രമത്തിന് ശേഷമാണ് അക്കൗണ്ട് പുനഃസ്‌ഥാപിക്കുന്നത്. ട്വിറ്റർ അക്കൗണ്ടിന്റെ പേര് ഓക് പാരഡൈസ് എന്ന് മാറ്റിയിരുന്നു. 2013 സെപ്റ്റംബർ മുതലാണ് കേരള പൊലീസിന്റെ ട്വിറ്റർ അക്കൗണ്ട് സജീവമായത്.

രാത്രി എട്ട് മണിയോടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത് എന്നാണ് സൂചന. അക്കൗണ്ടിൽ നിന്നും നിരവധി ട്വീറ്റുകൾ ഹാക്ക് ചെയ്‌ത ശേഷം റീട്വീറ്റ് ചെയ്‌തിരുന്നു. കൂടാതെ അക്കൗണ്ടിൽ കേരള പൊലീസ് പോസ്‌റ്റ് ചെയ്‌തിരുന്ന ട്വീറ്റ് എല്ലാം തന്നെ ഹാക്ക് ചെയ്‌തവർ പേജിൽ നിന്ന് നീക്കം ചെയ്‌തു. എൻഎഫ്‌ടി വിപണനമാണ് അക്കൗണ്ടിലൂടെ ഇവർ നടത്തിയത്.

Read Also: സംസ്‌ഥാനത്ത്‌ ഇന്ന് അർധരാത്രി മുതൽ ട്രോളിംഗ് നിരോധനം നിലവിൽ വരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE