അമ്മാൻ: ജോർദാൻ തുറമുഖത്ത് ഉണ്ടായ വിഷവാതക ദുരന്തത്തിൽ പത്ത് പേർക്ക് ദാരുണാന്ത്യം. ജോർദാനിലെ അഖാബ തുറമുഖത്താണ് ദുരന്തമുണ്ടായത്. 251 പേർക്ക് പരിക്കേറ്റു. ചരക്കുനീക്കത്തിനിടെ വിഷവാതകം നിറച്ച ടാങ്ക് ക്രെയിനിന്റെ മുകളിൽ നിന്ന് വീണതാണ് അപകട കാരണം. സമീപവാസികളെ ഒഴിപ്പിച്ച് മേഖല പൂർണമായും അടച്ചിരിക്കുകയാണ്. വാതകചോർച്ച തടയാൻ ശ്രമം തുടരുകയാണെന്നും റിപ്പോർട്ടുകളുണ്ട്.
199 പേരാണ് ആശുപത്രിയിൽ കഴിയുന്നത്. ജനങ്ങൾ വീടുകൾക്കുള്ളിൽ തന്നെ തുടരണം. ജനലുകളും വാതിലുകളും അടച്ചെന്ന് ഉറപ്പുവരുത്തണമെന്ന് ആരോഗ്യപ്രവർത്തകർ നിർദ്ദേശം നൽകി. അപകട മേഖലയുടെ ഏറ്റവുമടുത്ത ജനവാസകേന്ദ്രം 25 കിലോമീറ്റർ അകലെയാണെന്ന് പോലീസ് വ്യക്തമാക്കി.
Most Read: