കൊച്ചി: കെബി ഗണേഷ് കുമാറിന് മറുപടിയുമായി ‘എഎംഎംഎ’ സംഘടന. ക്ളബ് എന്ന പദത്തെ തെറ്റായി വ്യാഖ്യാനിക്കേണ്ടെന്ന് സംഘടനയുടെ ജനറല്‍ സെക്രട്ടറി വ്യക്തമാക്കി. ചീട്ട് കളിക്കാനും മദ്യപിക്കാനുമുള്ള വേദിയായി ക്ളബ് എന്ന പദത്തെ കാണേണ്ട. അറിഞ്ഞോ അറിയാതെയോ ഉണ്ടായ തെറ്റിന് മാപ്പ് പറയാന്‍ താന്‍ സന്നദ്ധനാണെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
വിജയ് ബാബുവിന്റെ വിഷയവുമായി ബന്ധപ്പെട്ടും പോസ്റ്റിൽ പരാമർശമുണ്ട്. കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ച് അന്വേഷണത്തിന്റെ പ്രാരംഭഘട്ടത്തില്‍ നില്ക്കുന്ന ഒരാള്‍ക്കെതിരെ എന്ത് നടപടിയാണ് എടുക്കേണ്ടതെന്നായിരുന്നു ഇടവേള ബാബുവിന്റെ ചോദ്യം. ബിനീഷ് കോടിയേരിയുമായി ബന്ധപ്പെട്ട വിവാദത്തിൽ നടപടി എടുക്കുന്നതിനെ എതിർത്ത ഗണേഷിന്റെ നിലപാടും കത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
കഴിഞ്ഞ 27 വര്‍ഷമായി സംഘടനയെ സൗഹാര്‍ദ്ദപരമായും കെട്ടുറപ്പോടും കൂടി മുന്നോട്ടു കൊണ്ടു പോകുവാന്‍ എന്നും മുന്നിട്ടു നിന്നിരുന്ന ഗണേഷ് കുമാർ ഇപ്പോള്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് ജനങ്ങള്‍ക്കിടയില്‍ സംഘടനക്ക് വലിയ അവമതിപ്പ് ഉണ്ടാകുമെന്ന് ഓര്‍ക്കണമെന്നും അത് തിരുത്തുവാന്‍ വേണ്ടി മാത്രമാണ് ഈ കത്ത് തയ്യാറാക്കുന്നതെന്നും ഇടവേള ബാബു തന്റെ പോസ്റ്റിൽ കുറിച്ചു.
Read Also: എംഎസ്എംഇ വായ്പാ പരിധി 2 കോടിയായി ഉയർത്തി കെഎഫ്സി