എംഎസ്എംഇ വായ്‌പാ പരിധി 2 കോടിയായി ഉയർത്തി കെഎഫ്‍സി

By Staff Reporter, Malabar News
kfc-new-scheme
Representational Image
Ajwa Travels

തൃശൂർ: എംഎസ്എംഇ വായ്‌പാ പരിധി രണ്ട് കോടിയായി ഉയര്‍ത്തി കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍. മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയുടെ (സിഎംഇഡിപി) ഉയര്‍ന്ന വായ്‌പാ പരിധി വഴിയാണ് 5 ശതമാനം പലിശ നിരക്കിൽ രണ്ടു കോടി രൂപ വരെ വായ്‌പ ലഭിക്കുന്നത്. സംസ്‌ഥാനത്തെ സൂക്ഷ്‌മ ചെറുകിട ഇടത്തര മേഖലാ സംരംഭങ്ങള്‍ക്കാണ് ആനുകൂല്യം ലഭിക്കുക.

ഇക്കഴിഞ്ഞ സംസ്‌ഥാന ബഡ്‌ജറ്റിലെ പ്രഖ്യാപനമാണ് ഈ നടപടിയിലൂടെ യാഥാര്‍ഥ്യമാകുന്നത്. സര്‍ക്കാരിന്റെ 3 ശതമാനവും കെഎഫ്‌സിയുടെ 2 ശതമാനവും സബ്‌സിഡി വഴിയാണ് 5 ശതമാനം പലിശ നിരക്കില്‍ വായ്‌പ നല്‍കുന്നത്. മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയില്‍ കോര്‍പ്പറേഷന്‍ ഇതുവരെ 2122 യൂണിറ്റുകള്‍ക്ക് വായ്‌പ നല്‍കിയിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

Read Also: ബഫർ സോൺ വിഷയം; വീഴ്‌ച പറ്റിയത് പിണറായി സർക്കാരിനെന്ന് ഉമ്മൻ ചാണ്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE