കോവിഡ് ബാധിതരുടെ മൃതദേഹ സംസ്‌കരണം: മതപരമായ ബുദ്ധിമുട്ട് പരിശോധിക്കും; മുഖ്യമന്ത്രി

By Team Member, Malabar News
Malabarnews_pinarayi vijayan
മുഖ്യമന്ത്രി പിണറായി വിജയൻ
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് ബാധിച്ചു മരിക്കുന്ന ആളുകളുടെ സംസ്‌കാരം പൂര്‍ണമായും കോവിഡ് പ്രോട്ടോക്കോളുകള്‍ അനുസരിച്ച് ആയിരിക്കും നടത്തുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചു സംസ്‌കാരം നടത്തുമ്പോള്‍ മതപരമായ എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നുണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി. കോവിഡ് കണക്കുകളുടെ അവലോകനത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്‌തമാക്കിയത്.

കോവിഡ് ബാധിച്ചു മരിക്കുന്ന ആളുകളുടെ സംസ്‌കാരം മതപരമായ ചടങ്ങുകള്‍ അനുസരിച്ച് നടത്തണമെന്ന് മുസ്‌ലിം സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്‌ഥാനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്‌തമാക്കിയിരിക്കുന്നത്. കോവിഡ് ബാധിതരായി മരിക്കുന്നവരുടെ മൃതദേഹം സംസ്‌കരിക്കുന്നതിനായി മതപരമായ ചടങ്ങുകള്‍ കൂടി പൂര്‍ത്തിയാക്കണമെന്നും അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കി നല്‍കണമെന്നുമാണ് മുസ്‌ലിം സംഘടനകള്‍ ആവശ്യപ്പെട്ടത്. ഇപ്പോള്‍ സംസ്‌കരിക്കുന്ന രീതി മൃതദേഹങ്ങളോടുള്ള അനാദരവ് ആണെന്നും സംഘടനകള്‍ വ്യക്‌തമാക്കി.

കോവിഡ് ബാധിതരായവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ അനുസരിച്ച് സര്‍ക്കാര്‍ ആവശ്യമായ പുനരാലോചന നടത്തണമെന്നാണ് ഇപ്പോള്‍ മുസ്‌ലിം സംഘടനകള്‍ മുന്നോട്ട് വെക്കുന്ന ആവശ്യം. ഇത് സംബന്ധിച്ച് ഇ ടി മുഹമ്മദ് ബഷീര്‍ എം പി, എം കെ മുനീര്‍ എംഎല്‍എ എന്നിവരുമായി മുസ്‌ലിം സംഘടനകള്‍ ചര്‍ച്ച നടത്തിയിരുന്നു. അതിന് ശേഷമാണ് മുഖ്യമന്ത്രിക്ക് മുന്നില്‍ വിഷയം അവതരിപ്പിക്കാന്‍ തീരുമാനിച്ചത്.

Read also : ഇന്ത്യയുടെ ആദ്യത്തെ ഓസ്‌കാര്‍ ജേതാവ് അന്തരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE