ഇന്ത്യയുടെ ആദ്യത്തെ ഓസ്‌കാര്‍ ജേതാവ് അന്തരിച്ചു

By Syndicated , Malabar News
Bhanu atheiya_Malabar news
Ajwa Travels

മുംബൈ: ഇന്ത്യയുടെ ആദ്യത്തെ ഓസ്‌കാര്‍ ജേതാവും വസ്‌ത്രാലങ്കാര വിദ്ഗധയുമായ ഭാനു അതയ്യ അന്തരിച്ചു. മുംബൈ ചന്ദന്‍വാഡിയിലെ വസതിയിലായിരുന്നു അന്ത്യം. ബ്രെയിന്‍ ട്യൂമറിന് ചികില്‍സയില്‍ കഴിയുകയായിരുന്നു. ഉറക്കത്തിനിടെയാണ് മരണമെന്ന് മകള്‍ രാധിക ഗുപ്‌ത പറഞ്ഞു. 1982 ല്‍ പുറത്തിറങ്ങിയ റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ ഗാന്ധി എന്ന ചിത്രത്തിലൂടെയാണ് ഭാനുമതി അന്നാ സാഹിബ് രാജോപാദ്ധ്യായേ എന്ന ഭാനു അതയ്യ മികച്ച വസ്‌ത്രാലങ്കാരത്തിനുള്ള ഓസ്‌കാര്‍ നേടിയത്. രാത് ഓര്‍ ദിന്‍, ശിക്കാര്‍, സി ഐ ഡി തുടങ്ങി നൂറോളം ബോളിവുഡ് ചിത്രങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു. നാഷണല്‍ ഫിലിം അക്കാദമി അവാര്‍ഡ്, ഫിലിം ഫെയര്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

Read also: പ്രശസ്‌ത കായിക പത്രപ്രവർത്തകൻ കിഷോർ ഭിമാനി അന്തരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE