പ്രശസ്‌ത കായിക പത്രപ്രവർത്തകൻ കിഷോർ ഭിമാനി അന്തരിച്ചു

By News Desk, Malabar News
Kishor Bhimani Passed Away
Kishore Bhimani
Ajwa Travels

ന്യൂഡെൽഹി:മുതിർന്ന കായിക മാദ്ധ്യമപ്രവർത്തകനും കമന്റേറ്ററുമായ കിഷോർ ഭിമാനി അന്തരിച്ചു. 81 വയസായിരുന്നു. കഴിഞ്ഞ മാസം കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്ന് ചികിൽസയിലായിരുന്നു അദ്ദേഹം. ഹൃദയാഘാതത്തിനെ തുടർന്ന് ഇന്ന് രാവിലെ 6.45 ഓടെ കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ഇന്ത്യൻ ക്രിക്കറ്റിൽ ഏറ്റവും പരിചിതമായ ശബ്‌ദങ്ങളിൽ ഒന്നായിരുന്നു അദ്ദേഹത്തിന്റേത്. 1986 ൽ ചെന്നൈയിൽ വെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ നടന്ന ചരിത്രപ്രധാനമായ മൽസരത്തിൽ ഭിമാനിയുടെ കമന്ററിയും ഏറെ പ്രശസ്‌തമായിരുന്നു. മാദ്ധ്യമ മേഖലയിലും കായികരംഗത്തും അദ്ദേഹം നൽകിയ സംഭാവനകൾക്ക് 2012 ൽ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് (ആജീവനാന്ത അംഗീകാരം) നൽകി എച്&ജെ മാദ്ധ്യമ ക്ളിനിക് ആദരിച്ചിരുന്നു.

പ്രശസ്‌ത ക്രിക്കറ്റ് മാദ്ധ്യമ പ്രവർത്തകൻ ഹർഷ ബോഗ്‌ലേയും മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബിഷൻ സിങ് ബേദിയും ഭിമാനിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE