തിരുവനന്തപുരം: സെക്രട്ടേറിയറ്റിലും പരിസരത്തും സിനിമ-സീരിയൽ ചിത്രീകരണങ്ങൾക്ക് വിലക്ക്. സുരക്ഷയുടെ ഭാഗമായാണ് ഇപ്പോൾ നിരോധനം ഏർപ്പെടുത്തിയതെന്നാണ് ആഭ്യന്തര വകുപ്പ് വ്യക്തമാക്കിയത്. സെക്രട്ടേറിയറ്റും പരിസരവും അതീവ സുരക്ഷാ മേഖല ആണെന്നും, അതിനാലാണ് ഇപ്പോൾ ചിത്രീകരണങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയതെന്നും അധികൃതർ കൂട്ടിച്ചേർത്തു.
എന്നാൽ ഔദ്യോഗിക ചിത്രീകരണങ്ങൾ പിആർഡിയുടെ നേതൃത്വത്തിൽ നടത്തുമെന്നും അധികൃതർ വ്യക്തമാക്കി. നിലവിൽ സിനിമ-സീരിയൽ ചിത്രീകരണത്തിനായി അനുമതി തേടി സമർപ്പിച്ച അപേക്ഷകൾ സർക്കാർ തള്ളുകയും ചെയ്തു.
Read also: തിരൂർ സ്റ്റാൻഡിൽ വീണ്ടും ക്യാമറ കണ്ണുകൾ; ജാഗ്രത