രാജ്യത്തെ കോവിഡ് വാക്‌സിൻ വിതരണം 200 കോടി കടന്നു

By Staff Reporter, Malabar News
More Than fifty Percentage People Take Both Dose Covid Vaccine In Kerala
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് വാക്‌സിന്‍ വിതരണം 200 കോടി ഡോസ് പിന്നിട്ടു. 18 മാസത്തിനുള്ളിൽ 200 കോടി ഡോസ് വിതരണം ചെയ്‌ത്‌ രാജ്യത്തിന് റെക്കോർഡ് നേട്ടമെന്ന് ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവിയ ട്വിറ്ററിൽ കുറിച്ചു. ഇന്ന് മാത്രം രണ്ട് ലക്ഷത്തിൽ അധികം ഡോസ് വിതരണം ചെയ്‌തു. കഴിഞ്ഞ വർഷം ജനുവരി 16നാണ് രാജ്യത്ത് കോവിഡ് വാക്‌സിനേഷൻ തുടങ്ങിയത്.

ആദ്യഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കാണ് വാക്‌സിനേഷൻ നൽകിയത്. ഇപ്പോൾ 12 വയസിന് മുകളിൽ ഉള്ളവർക്കും നൽകി തുടങ്ങി. കഴിഞ്ഞ ഒക്‌ടോബറിൽ വാക്‌സിനേഷന്‍ നൂറ് കോടി പിന്നിട്ടിരുന്നു.

അതേസമയം രാജ്യത്ത് പുതിയ കോവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 20,528 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. പോസിറ്റിവിറ്റി നിരക്കിലും വർധനവുണ്ട്. 5.23 ശതമാനം ആയാണ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നത്.

Read Also: സംസ്‌ഥാനത്ത് മഴ തുടരുന്നു; 9 ജില്ലകളിൽ യെല്ലോ അലർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE