നോവാവാക്‌സിന് രാജ്യത്ത് അനുമതി; 12-18 വയസ് വരെയുള്ളവർക്ക് നൽകും

By Team Member, Malabar News
Permission Given To Novavax For The Immediate Use
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് പ്രതിരോധ കുത്തിവെപ്പിനായി ഒരു വാക്‌സിന് കൂടി അനുമതി. നോവാവാക്‌സ് എന്ന യുഎസ് നിർമിത കോവിഡ് വാക്‌സിനാണ് പുതുതായി അനുമതി നൽകിയത്. 12-18 വയസ് വരെയുള്ള കുട്ടികൾക്ക് വിതരണം ചെയ്യുന്നതിന് വേണ്ടിയാണ് നോവാവാക്‌സിന് ഡിസിജിഐ അടിയന്തിര അനുമതി നൽകിയത്.

NVX-CoV2373 എന്ന വാക്‌സിൻ സീറം ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് രാജ്യത്ത് ഉൽപാദിപ്പിക്കുന്നത്. കോവോവാക്‌സ് എന്ന പേരിലാണ് ഇത് വിപണിയിൽ എത്തുന്നത്. 18 വയസിന് മുകളിലുള്ളവർക്ക് കോവോവാക്‌സ് അടിയന്തര ഉപയോഗത്തിനുള്ള അനുമതി ഡിസംബറിൽ നൽകിയിരുന്നു.

അതേസമയം 80 ശതമാനം ഫലപ്രാപ്‍തി ഉണ്ടെന്നാണ് നോവാവാക്‌സിന്റെ നിർമാതാക്കൾ അവകാശപ്പെടുന്നത്. ഇന്ത്യയിൽ 12നും 18നും ഇടയിൽ പ്രായമുള്ള 2,247 കുട്ടികളിൽ വാക്‌സിൻ പരീക്ഷിച്ചു വിജയിച്ചു. അടുത്തിടെ ലോകാരോഗ്യ സംഘടനയും ഈ വാക്‌സിൻ അടിയന്തര ഉപയോഗത്തിനായി അംഗീകരിച്ചിരുന്നു.

Read also: മാസ്‌ക് ധരിച്ചില്ലെങ്കിൽ കേസെടുക്കേണ്ട; സംസ്‌ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE