മലപ്പുറം: വണ്ടൂർ താലൂക്ക് ആശുപത്രിയിലേക്ക് രാഹുൽ ഗാന്ധി എംപി അയച്ച 35 ലക്ഷം രൂപയുടെ ഡയാലിസിസ് ഉപകരണങ്ങൾ തിരിച്ചയച്ചു. സ്ഥല സൗകര്യം ഇല്ലെന്ന കാരണം പറഞ്ഞാണ് മെഡിക്കൽ ഓഫിസർ ഉപകരണങ്ങൾ തിരിച്ചയച്ചത്. വണ്ടൂര്‍ താലൂക്ക് ആശുപത്രിയില്‍ പുതിയ ഡയാലിസിസ് യൂണിറ്റ് ആരംഭിക്കാനായി എത്തിച്ച ഉപകരണങ്ങളാണ് തിരിച്ചയച്ചത്.
ഒരു ലോറിയിൽ കൊണ്ടുവന്ന സാധനങ്ങൾ ആണ് തിരിച്ചയച്ചത്. എന്നാൽ ഇക്കാര്യം അറിഞ്ഞ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി അയച്ച സാധനങ്ങൾ തിരിച്ചു ആവശ്യപ്പെട്ടു. ഉപകരണങ്ങള്‍ കൂടിയാലോചനയില്ലാതെ മടക്കി അയച്ചതില്‍ ബ്ളോക്ക് പഞ്ചായത്തും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മെഡിക്കൽ ഓഫിസർക്കെതിരെയും ജീവനക്കാർക്കെതിരെയും അന്വേഷണം നടത്തുമെന്ന് ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി പറഞ്ഞു.
Read Also: നിയമപരമായി ഏത് സംസ്ഥാനത്തെയും കേന്ദ്രഭരണ പ്രദേശമാക്കാം’: സുപ്രീം കോടതി