കൊട്ടിയൂരിൽ നാലംഗ മാവോയിസ്‌റ്റ് സംഘം എത്തിയതായി റിപ്പോർട്

By Trainee Reporter, Malabar News
Maoists in kannur
Rep. Image
Ajwa Travels

കണ്ണൂർ: കൊട്ടിയൂർ കൂനംപള്ള കോളനിയിൽ നാലംഗ മാവോയിസ്‌റ്റ് സംഘം എത്തിയതായി വിവരം. ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് യൂണിഫോ ധരിച്ച ആയുധ ധാരികളായ സംഘം എത്തിയതെന്നാണ് റിപ്പോർട്. രണ്ടു സ്‌ത്രീകളും രണ്ടു പുരുഷൻമാരുമാണ് സംഘത്തിൽ ഉണ്ടായിരുന്നത്. കോളനിയിലെ ദിനേശൻ എന്നയാളുടെ വീട്ടിലെത്തി ഭക്ഷ്യസാധനങ്ങൾ ശേഖരിച്ചു മടങ്ങുകയായിരുന്നു.

ദൃക്‌സാക്ഷികളുടെ മൊഴികളുടെ അടിസ്‌ഥാനത്തിൽ കൊട്ടിയൂർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കണ്ണൂരിലെ ആറളത്തും ഒരാഴ്‌ച മുൻപ് അഞ്ചംഗ മാവോയിസ്‌റ്റ് സംഘം എത്തിയിരുന്നു. വിയറ്റ്നാം എന്ന പ്രദേശത്തെ വീടുകളിൽ കയറിയ സംഘം ഭക്ഷണ സാധനങ്ങൾ ശേഖരിച്ചു മടങ്ങുകയായിരുന്നു. ഇതിന് മുൻപ് ആറളം മേഖലയിൽ മാവോയിസ്‌റ്റ് സാന്നിധ്യം സ്‌ഥിരീകരിച്ചിരുന്നില്ല.

Most Read: മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം; കെഎസ്‌യു പ്രവർത്തകർ പോലീസ് കസ്‌റ്റഡിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE