കണ്ണൂർ: കൊട്ടിയൂർ കൂനംപള്ള കോളനിയിൽ നാലംഗ മാവോയിസ്റ്റ് സംഘം എത്തിയതായി വിവരം. ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് യൂണിഫോ ധരിച്ച ആയുധ ധാരികളായ സംഘം എത്തിയതെന്നാണ് റിപ്പോർട്. രണ്ടു സ്ത്രീകളും രണ്ടു പുരുഷൻമാരുമാണ് സംഘത്തിൽ ഉണ്ടായിരുന്നത്. കോളനിയിലെ ദിനേശൻ എന്നയാളുടെ വീട്ടിലെത്തി ഭക്ഷ്യസാധനങ്ങൾ ശേഖരിച്ചു മടങ്ങുകയായിരുന്നു.
ദൃക്സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തിൽ കൊട്ടിയൂർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കണ്ണൂരിലെ ആറളത്തും ഒരാഴ്ച മുൻപ് അഞ്ചംഗ മാവോയിസ്റ്റ് സംഘം എത്തിയിരുന്നു. വിയറ്റ്നാം എന്ന പ്രദേശത്തെ വീടുകളിൽ കയറിയ സംഘം ഭക്ഷണ സാധനങ്ങൾ ശേഖരിച്ചു മടങ്ങുകയായിരുന്നു. ഇതിന് മുൻപ് ആറളം മേഖലയിൽ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചിരുന്നില്ല.
Most Read: മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം; കെഎസ്യു പ്രവർത്തകർ പോലീസ് കസ്റ്റഡിയിൽ