തിരുവനന്തപുരം: രണ്ടു മാസത്തെ ക്ഷേമ പെൻഷൻ ഇന്ന് മുതൽ വിതരണം ചെയ്യും. കുടിശികയായ ജനുവരി, ഫെബ്രുവരി മാസത്തെ പെൻഷൻ തുകയായ 3200 രൂപയാണ് സർക്കാരിന്റെ വിഷു കൈനീട്ടമായി വിതരണം ചെയ്യുക. സംസ്ഥാനത്തെ 60 ലക്ഷത്തോളം പേർക്കാണ് പെൻഷൻ വിതരണം ചെയ്യുന്നത്. ഇതിനായി സർക്കാർ 1,871 കോടി രൂപ അനുവദിച്ചു.
കേന്ദ്ര സർക്കാരിന്റെ കടുത്ത സാമ്പത്തിക വിവേചനത്തിന്റെ ഭാഗമായി സംസ്ഥാനം സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന ഘട്ടത്തിലും വർഷാന്ത്യ ചിലവുകൾക്കായി 22,000 കോടി രൂപ മാർച്ച് മാസത്തിൽ മാത്രം അനുവദിക്കാൻ സർക്കാരിന് കഴിഞ്ഞുവെന്ന് ധനമന്ത്രി പറഞ്ഞു. 60 ലക്ഷത്തോളം ആളുകളിലേക്ക് രണ്ടു മാസത്തെ ക്ഷേമ പെൻഷൻ ഒരുമിച്ചു നൽകുന്നതിലൂടെ സർക്കാരിന്റെ ജനപക്ഷ നിലപാട് ഉയർത്തിപിടിക്കുകയാണ് ചെയ്യുന്നതെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.
Most Read: എലത്തൂർ തീവെപ്പ് കേസ്; പ്രതിയെ ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോയേക്കും