കണ്ണൂർ: തലശേരി എരഞ്ഞോളി പാലത്ത് ബോംബ് സ്ഫോടനത്തിൽ യുവാവിന്റെ കൈപ്പത്തി അറ്റു. എരഞ്ഞോളിപ്പാലം സ്വദേശി വിഷ്ണുവിന്റെ കൈപ്പത്തിയാണ് അറ്റുപോയത്. വിഷ്ണുവിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രിയിലാണ് സ്ഫോടനം ഉണ്ടായതെന്നാണ് വിവരം.
ബോംബ് നിർമിക്കുന്നതിനിടെ പൊട്ടിത്തെറിച്ചതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലുള്ള വിഷ്ണുവിന്റെ മൊഴി രേഖപ്പെടുത്താനായിട്ടില്ല. ഇയാളെ ചോദ്യം ചെയ്താൽ മാത്രമേ സംഭവത്തിൽ കൂടുതൽ വ്യക്തത വരികയുള്ളൂവെന്നും പോലീസ് അറിയിച്ചു.
Most Read: അരിക്കൊമ്പൻ പുനരധിവാസം; പുനഃപരിശോധനാ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും