കണ്ണൂർ: തളിപ്പറമ്പിൽ മൂന്ന് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. ഓട്ടോ ഡ്രൈവർ തൃച്ചംബരം പിവി മുനീർ, കപ്പാലം സി ജാഫർ, പട്ടുവം പിവി വിനോദ് എന്നിവർക്കാണ് കടിയേറ്റത്. ഇന്ന് രാവിലെയാണ് സംഭവം. മുനീറിന് തളിപ്പറമ്പ് ബസ് സ്റ്റാൻഡിനടുത്തുള്ള ഓട്ടോ സ്റ്റാൻഡിൽ വെച്ചാണ് കടിയേറ്റത്. മാർക്കറ്റ് റോഡ് ജങ്ഷനിലെ കടയുടെ മുമ്പിൽ നിന്ന് പത്രം വായിച്ചു കൊണ്ടിരിക്കെയാണ് ജാഫറിനെ നായ ഓടി വന്നു കടിച്ചത്.
ഹൈവേയിൽ വെച്ചാണ് വിനോദിനെ നായ ആക്രമിച്ചത്. താലൂക്ക് ആശുപത്രിയിൽ നിന്ന് പ്രാഥമിക ചികിൽസ നൽകിയതിന് ശേഷം മൂവരെയും പരിയാരം ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആക്രമിച്ച തെരുവ് നായ നഗരത്തിൽ ചുറ്റിത്തിരിയുയുന്നത് ഭീതി പരത്തുകയാണ്. വിവരമറിഞ്ഞു നഗരസഭാ അധ്യക്ഷ മുർഷിദ കൊങ്ങായി, സ്ഥിരം സമിതി അധ്യക്ഷൻ പിപി മുഹമ്മദ് നിസാർ എന്നിവർ ആശുപത്രിയിൽ എത്തിയിട്ടുണ്ട്.
Most Read: അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസ്; പ്രതികളുടെ ശിക്ഷാവിധി ഇന്ന്