ന്യൂഡെൽഹി: 69ആംമത് ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. ‘പുഷ്പ’ എന്ന ചിത്രത്തിലെ അഭിനയത്തിന് അല്ലു അർജുൻ മികച്ച നടനായി. ‘ഗംഗുഭായ് കത്തിയാവാഡി’ എന്ന ചിത്രത്തിലെ അഭിനയത്തിന് ആലിയ ഭട്ടും, ‘മിമി’ എന്ന ചിത്രത്തിലെ അഭനയത്തിലൂടെ കൃതി സനോണും മികച്ച നടിമാരായി. ‘ഹോം’ എന്ന ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രൻസിന് മികച്ച നടനുള്ള പ്രത്യേക പരമാർശവും ലഭിച്ചു.
മികച്ച ഫീച്ചർ ചിത്രത്തിനുള്ള അവാർഡ് ‘റോക്കട്രി ദ നമ്പി ഇൻഫെക്റ്റ്സിനും’, മികച്ച മലയാള ചിത്രത്തിനുള്ള അവാർഡ് ഹോമിനും മികച്ച തിരക്കഥാകൃത്തിനുള്ള അവാർഡിന് ‘നായാട്ടി’ലൂടെ ഷാഹി കബീറും സ്വന്തമാക്കി. ‘മേപ്പടിയാൻ’ എന്ന ചിത്രത്തിലൂടെ വിഷ്ണു മോഹൻ മികച്ച നവാഗത സംവിധായകനായി. 28 ഭാഷകളിൽ നിന്നായി 280 ചിത്രങ്ങളാണ് മാറ്റുരച്ചത്. ഫീച്ചർ ഫിലിമിൽ 31 വിഭാഗങ്ങളും നോൺ-ഫീച്ചർ വിഭാഗത്തിൽ 24 വിഭാഗങ്ങളുമാണുള്ളത്.
പ്രധാന അവാർഡുകൾ
മികച്ച ചിത്രം: റോക്കട്രി ദ നമ്പി ഇൻഫെക്റ്റ്
മികച്ച നടൻ: അല്ലു അർജുൻ (പുഷ്പ)
മികച്ച നടിമാർ: ആലിയ ഭട്ട് (ഗംഗുഭായ് കത്തിയാവാഡി), കൃതി സനോൺ (മിമി)
മികച്ച അവലംബിത തിരക്കഥ: സഞ്ജീവ് ലീല ഭൻസാലി, ഉത്കർഷനി വാസിഷ്ഠ (ഗംഗുഭായ് കത്തിയാവാഡി)
മികച്ച നടനുള്ള പ്രത്യേക പുരസ്കാരം: ഇന്ദ്രൻസ് (ഹോം)
മികച്ച മലയാള ചിത്രം: ഹോം
മികച്ച പരിസ്ഥിതി ചിത്രം: ആവാസവ്യൂഹം
മികച്ച നവാഗത സംവിധായകൻ: വിഷ്ണു മോഹൻ
മികച്ച സംവിധായകൻ: നിഖിൽ മഹാജൻ
മികച്ച ജനപ്രിയ ചിത്രം: ആർആർആർ
മികച്ച സിങ്ക് സൗണ്ട്: അരുൺ അശോക്, സോനു കെപി (ചവിട്ട്)
മികച്ച പശ്ചാത്തല സംഗീതം: കീരവാണി (ആർആർആർ)
മികച്ച സംഗീത സംവിധാനം: പുഷ്പ
Most Read| ലോക ഗുസ്തി ഫെഡറേഷനിൽ നിന്ന് ഇന്ത്യയുടെ അംഗത്വം റദ്ദാക്കി