ലാഗോസ്: നൈജീരിയയിലെ ലാഗോസില്‍ പോലീസ് വെടിവെപ്പില്‍ 12 മരണം. പോലീസ് അതിക്രമത്തിന് നേരെ പ്രതിഷേധിച്ചവരാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. വെടിവെപ്പ് സംബന്ധിച്ച് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് പുറത്തു വിട്ടു. എന്നാല്‍ 25 ഓളം പേര്‍ക്ക് പരിക്കേറ്റെങ്കിലും ഒരാള്‍ മാത്രമാണ് മരിച്ചതെന്ന് സംസ്ഥാന ഗവര്‍ണര്‍ പറഞ്ഞു. പോലീസിന്റെ ‘പ്രത്യേക കവര്‍ച്ച വിരുദ്ധ സ്ക്വാഡി’നെതിരെ രണ്ടാഴ്ചയോളമായ് പ്രക്ഷോഭം നടക്കുകയാണ് ലാഗോസിലും മറ്റ് പ്രദേശങ്ങളിലും അനിശ്ചിതകാല 24 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജനം ശാന്തരാകണമെന്ന് പ്രസിഡണ്ട് മുഹമ്മദ് ബുഹാരി അഭ്യര്‍ത്ഥിച്ചു
Read also: സ്വവര്‍ഗാനുരാഗം; മാര്‍പാപ്പയുടെ നിലപാടിനെ സ്വാഗതം ചെയ്ത് ഐക്യരാഷ്ട്രസഭ