ന്യൂയോര്‍ക്ക്: സ്വവര്‍ഗാനുരാഗികള്‍ക്കും കുടുംബ ബന്ധത്തിന് അവകാശം ഉണ്ടെന്നും സ്വവര്‍ഗ ബന്ധത്തിന് നിയമ പരിരക്ഷ വേണമെന്നുമുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിലപാടിനെ സ്വാഗതം ചെയ്ത് ഐക്യരാഷ്ട്രസഭ. ട്രാൻസ്ജെന്‍ഡര്‍ സമൂഹത്തോടുള്ള വിവേചനം ഇല്ലാതാക്കാന്‍ മാര്‍പാപ്പയുടെ വാക്കുകള്‍ സഹായിക്കുമെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
‘വിവേചനത്തിനെതിരായ മൗലിക അവകാശങ്ങളുടെ വ്യക്തമായ മാതൃകയാണിത്. എല്‍ ജി ബി ടി സമൂഹത്തോടുള്ള വിവേചനം ഒഴിവാക്കാന്‍ പോപിന്റെ പ്രഖ്യാപനം വളരെയധികം സഹായിക്കും. സ്വാഗതാര്‍ഹമായ നിലപാടാണിത്,’ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് സ്വവര്‍ഗാനുരാഗികള്‍ക്കും കുടുംബ ബന്ധത്തിന് അവകാശമുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ വ്യക്തമാക്കിയത്. ഫ്രാന്‍സിസ്കോ എന്ന ഡോക്യുമെന്ററിയിലാണ് മാര്‍പാപ്പയുടെ പ്രതികരണം.
Read also: സ്വവര്‍ഗാനുരാഗികള്‍ ദൈവത്തിന്റെ മക്കള്‍; ഫ്രാന്‍സിസ് മാര്‍പാപ്പ