ഇന്ധന സ്വിച്ചിൽ തകരാർ; ലണ്ടൻ-ബെംഗളൂരു എയർ ഇന്ത്യ വിമാനം റദ്ദാക്കി

2025 ജൂൺ 12ന് അഹമ്മദാബാദിൽ 260 പേരുടെ മരണത്തിന് കാരണമായ അപകടത്തിൽ വിമാനത്തിലുണ്ടായതും ഇതേ തകരാറായിരുന്നു.

By Senior Reporter, Malabar News
Air_India
Rep. Image
Ajwa Travels

ലണ്ടൻ: ഇന്ധന സ്വിച്ചിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെടാനിരുന്ന എയർ ഇന്ത്യ വിമാനം സർവീസ് റദ്ദാക്കി. വിമാനം ടേക്ക് ഓഫ് ചെയ്യാതിരുന്നതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.

2025 ജൂൺ 12ന് അഹമ്മദാബാദിൽ 260 പേരുടെ മരണത്തിന് കാരണമായ അപകടത്തിൽ വിമാനത്തിലുണ്ടായതും ഇതേ തകരാറായിരുന്നു. ഞായറാഴ്‌ച പ്രാദേശിക സമയം 9.19പിഎമ്മിന് പുറപ്പെടേണ്ടിയിരുന്ന എഐ 132 ഡ്രീംലൈനർ വിമാനത്തിന്റെ എൻജിൻ സ്‌റ്റാർട്ട് ചെയ്‌തതിന്‌ തൊട്ടുപിന്നാലെ ഫ്യുവൽ കൺട്രോൾ സ്വിച്ച് (ഇന്ധന സ്വിച്ച്) ‘റൺ’ മോഡിൽ നിന്ന് ‘കട്ട് ഓഫ്’ മോഡിലേക്ക് മാറുകയായിരുന്നു.

ഇത് ശ്രദ്ധയിൽപ്പെട്ട പൈലറ്റ് വിവരം അധികൃതരെ അറിയിച്ചു. തുടർന്ന് സർവീസ് റദ്ദാക്കുകയും വിമാനം പരിശോധനകൾക്കായി മാറ്റുകയുമായിരുന്നു. അഹമ്മദാബാദ് അപകടത്തെ തുടർന്ന്, ഡിജിസിഎയുടെ നിർദ്ദേശപ്രകാരം എയർ ഇന്ത്യ എല്ലാ ബോയിങ് വിമാനങ്ങളിലെയും ഇന്ധന നിയന്ത്രണ സ്വിച്ചുകൾ പരിശോധനയ്‌ക്ക്‌ വിധേയമാക്കിയിരുന്നു.

Most Read| നാലുമാസം കൊണ്ട് 2.5 ലക്ഷം രൂപ ലാഭം; ചക്ക വറുത്ത് ബജറ്റിൽ ഇടംനേടി വീട്ടമ്മമാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE