മോദിയുടെ ക്ഷണം; ബിജെപി കൗൺസിലർമാർ ഡെൽഹിയിലേക്ക്, ആർ. ശ്രീലേഖ പോകില്ല

തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർമാർ ഇന്ന് ഉച്ചയ്‌ക്ക് 12.30ന് കേരള എക്‌സ്‌പ്രസിലാണ് ഡെൽഹി യാത്ര നിശ്‌ചയിച്ചിരിക്കുന്നത്. കൗൺസിലർമാരും മുനിസിപ്പാലിറ്റി പഞ്ചായത്ത് അധ്യക്ഷൻമാരും സംഘത്തിൽ ഉണ്ടാകും

By Senior Reporter, Malabar News
R. Srrelekha
ആർ. ശ്രീലേഖ
Ajwa Travels

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ച് ഡെൽഹിലേക്ക് പുറപ്പെടുന്ന ബിജെപി കൗൺസിലർമാരുടെ സംഘത്തിനൊപ്പം ആർ. ശ്രീലേഖ പോകില്ല. മൂന്നുദിവസം ട്രെയിനിൽ യാത്ര ചെയ്യാൻ ബുദ്ധിമുട്ടാണെന്നാണ് ശ്രീലേഖ നേതൃത്വത്തെ അറിയിച്ചത്.

പ്രധാനമന്ത്രി വിരുന്ന് ഒരുക്കുന്ന ദിവസം ഡെൽഹി വിമാനത്താവളത്തിൽ എത്തുമെന്നാണ് വിവരം. തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർമാർ ഇന്ന് ഉച്ചയ്‌ക്ക് 12.30ന് കേരള എക്‌സ്‌പ്രസിലാണ് ഡെൽഹി യാത്ര നിശ്‌ചയിച്ചിരിക്കുന്നത്. കൗൺസിലർമാരും മുനിസിപ്പാലിറ്റി പഞ്ചായത്ത് അധ്യക്ഷൻമാരും സംഘത്തിൽ ഉണ്ടാകും.

ഈമാസം 12നാണ് പ്രധാനമന്ത്രി ജനപ്രതിനിധികൾക്ക് വിരുന്നൊരുക്കുന്നത്. യാത്ര പുറപ്പെടുന്ന സംഘത്തിന് ട്രെയിൻ കടന്നുപോകുന്ന സംസ്‌ഥാനങ്ങളിൽ സ്വീകരണം നൽകും. സ്‌റ്റാൻഡിങ് കമ്മിറ്റി അംഗം എംആർ. ഗോപനും സംഘത്തിൽ ഉണ്ടാകില്ല. മാതാവിന്റെ ആരോഗ്യ പ്രശ്‍നങ്ങൾ കാരണം വരാനാകില്ലെന്ന് ബിജെപി നേതൃത്വത്തെ അറിയിച്ച ശേഷമാണ് ഗോപൻ യാത്രയിൽ നിന്ന് വിട്ടുനിൽക്കുന്ന വിവരം പ്രഖ്യാപിച്ചത്.

തിരുവനന്തപുരം കോർപറേഷനിലെ മേയർ സ്‌ഥാനത്തെ ചൊല്ലി ആർ. ശ്രീലേഖ പരസ്യമായി അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്‌ഥാനത്ത് എത്തിയപ്പോൾ സ്‌റ്റേജിൽ ഒറ്റപ്പെട്ട് നിൽക്കുന്ന ശ്രീലേഖയുടെ വീഡിയോകൾ വ്യാപകമായി പ്രചരിച്ചിരുന്നു. സാമൂഹിക മാദ്ധ്യമങ്ങളിൽ അടക്കം ഇത് വലിയ ചർച്ചാ വിഷമായിരുന്നു. അതേസമയം, ഒറ്റയ്‌ക്ക് ഡെൽഹിയിലേക്ക് വിമാനമാർഗം യാത്രചെയ്യാൻ ശ്രീലേഖ തീരുമാനിച്ചതായാണ് വിവരം.

Most Read| ഭിക്ഷയെടുത്ത് സമ്പാദിച്ചത് കോടികൾ; ഇൻഡോറിലെ ധനികനായ യാചകൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE