കൽപ്പറ്റ: വയനാട്ടിൽ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി അദിനാൻ (17), പതിമംഗലം സ്വദേശി ആഷിഖ് (15), എന്നിവരാണ് മരിച്ചത്. കേരള-കർണാടക അതിർത്തിയിലെ ബാവലി പുഴയിൽ രാവിലെ ഏഴുമണിയോടെ ആയിരുന്നു സംഭവം.
വിനോദയാത്രയ്ക്ക് വന്ന വിദ്യാർഥികൾ മടങ്ങിവരും വഴി ബാവലി മഖാമിന് സമീപം കുളിക്കാൻ ഇറങ്ങിയപ്പോഴാണ് സംഭവം. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൊടുവള്ളി മസ്ജിദുൽ ഹസ്വ ഇശാ അത് സുന്ന ദർസിലെ വിദ്യാർഥികളാണ്. മൂന്ന് വിദ്യാർഥികളാണ് ഒഴുക്കിൽപ്പെട്ടത്. ഒരാളെ രക്ഷപ്പെടുത്തി.
Most Read| 5 വർഷത്തിനിടെ തെരുവുനായയുടെ കടിയേറ്റത് 15 ലക്ഷം പേർക്ക്; 122 മരണം





































