തിരുവനന്തപുരം: കിഫ്ബി സിഇഒ കെഎം. എബ്രഹാം രാജിവെച്ചു. മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം പരാജയപ്പെട്ടതിന് പിന്നാലെയാണ് രാജി. അഡീഷണൽ സിഇഒ മിനി ആന്റണിക്കാണ് പകരം ചുമതല.
പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് പിന്നാലെ രാഷ്ട്രീയ നിയമനം നടന്ന ഉദ്യോഗസ്ഥരെല്ലാം രാജിവെച്ച് ഒഴിയുന്ന നടപടികളിലേക്ക് കടക്കുകയാണ്. അതിന്റെ ഭാഗമായാണ് കെഎം. എബ്രഹാമിന്റെ രാജിയും. മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്.
2016ൽ ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് കിഫ്ബി പുനരുജ്ജീവിപ്പിക്കപ്പെട്ടത്. അന്ന് ധനമന്ത്രിയായിരുന്ന തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ വലിയ വികസന പദ്ധതികൾ കിഫ്ബി വഴി നടപ്പിലാക്കിയിരുന്നു. എന്നാൽ, രണ്ടാം പിണറായി സർക്കാരിന്റെ അവസാന ഘട്ടത്തിൽ കിഫ്ബിയുടെ നടത്തിപ്പിലും നിയമപരമായ വശങ്ങളിലും പല കോണുകളിൽ നിന്നും വിമർശനം ഉയർന്നിരുന്നു.
Most Read| ‘അംഗീകരിക്കാനാവില്ല’; ഫുജൈറയിലെ ഇറാൻ ആക്രമണത്തെ അപലപിച്ച് ഇന്ത്യ




































