തിരുവനന്തപുരം: സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ നദിയിൽ വീണ് ടെക്നോപാർക്ക് ജീവനക്കാരി മരിച്ചു. തിരുവനന്തപുരം കമലേശ്വരം മണക്കാട് തോട്ടം പൂവങ്കൽ ഹൗസിൽ അനുപമയാണ് (26) മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ ആയിരുന്നു സംഭവം.
വിതുര-ചന്തമുക്ക് താവയ്ക്കൽ ആറ്റിലാണ് അനുപമ മുങ്ങി മരിച്ചത്. ആറ്റിലെ പടിക്കെട്ടിൽ കൂടി നടക്കുന്നതിനിടയിൽ കാൽവഴുതി സുഹൃത്ത് ആറ്റിൽ വീഴുകയായിരുന്നു. സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അനുപമയും ആറ്റിൽ വീണു.
കൂടെയുള്ളവർ സുഹൃത്തിനെ രക്ഷപ്പെടുത്തിയെങ്കിലും അനുപമ വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു. ഓടിയെത്തിയ ഇതര സംസ്ഥാന തൊഴിലാളികൾ അനുപമയെ പുറത്തെടുത്ത് വിതുര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Most Read| യൂത്തിന്റെ പാറ്റ കൂട്ടായ്മ; ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ എക്സ് അക്കൗണ്ട് പൂട്ടിച്ചു



































