അട്ടക്കുളങ്ങര സ്‌കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണു; റിപ്പോർട് തേടി

അട്ടക്കുളങ്ങര ഗവ. സ്‌കൂളിന്റെ ഓഫീസ് കെട്ടിടത്തിന്റെ മേൽക്കൂരയാണ് തകർന്നത്. എസ്‌എസ്‌കെ (സർവശിക്ഷ കേരള) ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടമാണ് തകർന്നത്.

By Senior Reporter, Malabar News
attukalngara govt school building roof collapsed
അട്ടക്കുളങ്ങര ഗവ. സ്‌കൂളിന്റെ ഓഫീസ് കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന നിലയിൽ

തിരുവനന്തപുരം: അട്ടക്കുളങ്ങരയിൽ സ്‌കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണു. അട്ടക്കുളങ്ങര ഗവ. സ്‌കൂളിന്റെ ഓഫീസ് കെട്ടിടത്തിന്റെ മേൽക്കൂരയാണ് തകർന്നത്. എസ്‌എസ്‌കെ (സർവശിക്ഷ കേരള) ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടമാണ് തകർന്നത്.

വൈകീട്ട് അഞ്ചുമണിയോടെ ആയിരുന്നു അപകടം. പ്രവേശനോൽസവത്തിന് ശേഷം സ്‌കൂളിൽ നിന്ന് അധ്യാപകരും കുട്ടികളും മടങ്ങിയതിനാൽ വലിയ ദുരന്തം ഒഴിവായി. ഓടിട്ട സ്‌കൂളിന്റെ മേൽക്കൂരയെ താങ്ങിനിർത്തിയ തടി ദ്രവിച്ചതോടെ കെട്ടിടം നിലംപൊത്തുകയായിരുന്നു. ഓടും താഴെയുള്ള സീലിങ്ങും ഉൾപ്പടെ പൊളിഞ്ഞു താഴേക്ക് വീണു. കെട്ടിടത്തിന് ഫിറ്റ്നസ് ഉണ്ടായിരുന്നില്ലെന്നാണ് വിവരം. സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി റിപ്പോർട് തേടി.

”തകർന്നത് സ്‌കൂൾ കെട്ടിടമല്ല. എസ്‌എസ്‌കെ അവരുടെ ജില്ലാ ഘടകത്തിന്റെ ഓഫീസാണ് പ്രവർത്തിക്കുന്നത്. ഓഫീസ് കെട്ടിടം നേരത്തെ പുതുക്കി പണിതിരുന്നു. എന്നാൽ, ഹെറിറ്റേജ് കെട്ടിടമായതിനാൽ മേൽക്കൂര പുതുക്കി പണിയാൻ അനുമതി കിട്ടിയിരുന്നില്ല. എന്നിരുന്നാലും സംഭവത്തിൽ അടിയന്തരമായി റിപ്പോർട് നൽകാൻ ഡിഡിഇയോട് ആവശ്യപ്പെട്ടിട്ടുണ്ട്”- വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ധീൻ പറഞ്ഞു.

Most Read| റോഡിൽ വീണ മാങ്ങ എടുക്കല്ലേ, പിടിവീഴും! ഇന്ത്യക്കാരിയുടെ വീഡിയോ വൈറലാകുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE