പ്രവാസികൾക്ക് സന്തോഷ വാർത്ത; റിയാദ് എയർ അടുത്തമാസം മുതൽ മുംബൈയിലേക്ക്

ഓഗസ്‌റ്റ് നാലിനാണ് റിയാദ് എയറിന്റെ ആദ്യ മുംബൈ വിമാനം പറന്നുയരുക.

By Senior Reporter, Malabar News
Riyadh Air
Riyadh Air

റിയാദ്: സൗദി അറേബ്യയിലെ ഇന്ത്യൻ പ്രവാസികൾക്ക് സന്തോഷ വാർത്തയുമായി റിയാദ് എയർ. അടുത്തമാസം മുതൽ റിയാദിൽ നിന്നും മുംബൈയിലേക്ക് കമ്പനി പ്രതിദിന സർവീസുകൾ ആരംഭിക്കും. ഇതോടെ പ്രവാസികൾക്ക് കൂടുതൽ യാത്രാ സൗകര്യങ്ങളും മികച്ച കണക്‌റ്റിവിറ്റിയും ലഭ്യമാകും.

സൗദി പബ്ളിക് ഇൻവെസ്‌റ്റ്‌മെന്റ് ഫണ്ടിന്റെ കീഴിലുള്ള റിയാദ് എയർ സർവീസ് നടത്തുന്ന ഒമ്പതാമത്തെ ലക്ഷ്യ സ്‌ഥാനമാണ് മുംബൈ. സർവീസുകൾക്കായുള്ള ടിക്കറ്റ് ബുക്കിങ് കമ്പനി ഇതിനകം തന്നെ ആരംഭിച്ചു കഴിഞ്ഞു. ഓഗസ്‌റ്റ് നാലിനാണ് റിയാദ് എയറിന്റെ ആദ്യ മുംബൈ വിമാനം പറന്നുയരുക.

ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന വ്യോമയാന വിപണിയായ ഇന്ത്യയിലേക്ക് സർവീസ് ആരംഭിക്കുന്നത് ഇരു രാജ്യങ്ങൾക്കുമിടയിലുള്ള പ്രവാസികളുടെ യാത്രാ ആവശ്യങ്ങൾ വേഗത്തിൽ നിറവേറ്റാൻ സഹായിക്കുമെന്നും ബിസിനസ് യാത്രകൾ കൂടുതൽ സുഗമമാക്കുമെന്നും കമ്പനി അറിയിച്ചു.

ഈ പുതിയ റൂട്ട് വഴി മുംബൈയിൽ നിന്നുള്ള യാത്രക്കാർക്ക് റിയാദ് വഴി ലണ്ടൻ, മാഡ്രിഡ് പോലുള്ള പ്രധാന രാജ്യാന്തര നഗരങ്ങളിലേക്ക് നേരിട്ട് കണക്ഷൻ ഫ്‌ളൈറ്റുകൾ ലഭ്യമാകും.

കഴിഞ്ഞമാസം സ്‌പെയിനിലെ മലഗ, മലേഷ്യൻ തലസ്‌ഥാനമായ ക്വാലാലംപുർ എന്നിവിടങ്ങളിലേക്ക് റിയാദ് എയർ പ്രതിവാരം മൂന്ന് സർവീസുകൾ വീതം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഇന്ത്യയിലേക്കും സർവീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

സൗദി വിഷൻ 2030ന്റെ ഭാഗമായി ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന ആഗോള ലോജിസ്‌റ്റിക്‌സ് ഹബ്ബായി റിയാദിലെ മാറ്റുക എന്ന ലക്ഷ്യത്തോടെ 2023 മാർച്ച് 12നാണ് റിയാദ് എയർ സ്‌ഥാപിതമായത്.

Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE